Kerala

കരസേന പരീക്ഷയിൽ 'ഭാ​ഗ്യം' കൈവിട്ടു, കാത്തിരുന്നത് 70 ലക്ഷം, 'ലക്ഷപ്രഭു'

കോട്ടയത്തു നടന്ന കരസേന റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത അനന്തുവിന് ഓട്ടമത്സരം നിശ്ചിത സമയത്തിൽ പൂർത്തിയാക്കാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : കരസേനയിലേക്കുള്ള കായിക പരീക്ഷയിൽ കൈവിട്ട ഭാ​​ഗ്യം ലോട്ടറി ടിക്കറ്റിലൂടെ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് അനന്തു.
അമ്പലപ്പുഴ കോമന പുതുവൽ അശോകൻ – ഗീത ദമ്പതികളുടെ ഇളയ മകൻ അനന്തുവിനാണ് (21) സംസ്ഥാന ഭാഗ്യക്കുറി സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത്. സ്ത്രീ ശക്തി ലോട്ടറിയുടെ എസ്ഒ 680894 നമ്പരിനാണ് 70 ലക്ഷം രൂപ നറുക്കു വീണത്.

ഈ മാസം മൂന്നിനു കോട്ടയത്തു നടന്ന കരസേന റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത അനന്തുവിന് ഓട്ടമത്സരം നിശ്ചിത സമയത്തിൽ പൂർത്തിയാക്കാനായില്ല. ഈ മനോവിഷമത്തിലാണ് തിരികെ വീട്ടിലേക്ക് പോയത്. ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോഴാണ് അനന്തു ലോട്ടറിയെടുത്തത്. അതും ജീവിതത്തിൽ ആദ്യമായിട്ട്. അതിൽ തന്നെ ഒന്നാംസമ്മാനം തേടിയെത്തിയെത്തുകയും ചെയ്തു.

മത്സ്യത്തൊഴിലാളി കുടുംബമാണ് അനന്തുവിന്റെത്. സഹോദരി അശ്വതിയുടെ വിവാഹം വരുന്ന മേയ് 12ന് നിശ്ചയിച്ചിരിക്കുകയാണ്. വീട് അറ്റകുറ്റപ്പണി നടത്തിയ ഇനത്തിൽ ബാങ്കിൽ കാൽ ലക്ഷം രൂപയുടെ ബാധ്യതയും നിലനിൽക്കുന്നുണ്ട്. വിവാഹച്ചെലവുകളെക്കുറിച്ചു വേവലാതിപ്പെടുന്നതിനിടയിലാണ് ഭാഗ്യമെത്തുന്നത്. സഹോദരിയുടെ വിവാഹം മികച്ച രീതിയിൽ നടത്തണം, മാതാപിതാക്കളെയും സഹോദരങ്ങളെയും സഹായിക്കണം. ലക്ഷപ്രഭുവായെങ്കിലും രാജ്യസേവനം തന്നെയാണ് അനന്തുവിന്റെ വലിയ മോഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

SCROLL FOR NEXT