Kerala

കരിപ്പൂരില്‍ വിമാനം ഇറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി, പിന്നില്‍ സ്വര്‍ണ കടത്ത് സംഘമെന്ന് സൂചന 

മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവറായ അഷ്‌റഫ് ആണ് വിവരം പൊലീസിനെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കരിപ്പൂര്‍: വിമാനം ഇറങ്ങിയതിന് ശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് യാത്ര തിരിച്ച വ്യക്തിയെ കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയി. മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവറായ അഷ്‌റഫ് ആണ് വിവരം പൊലീസിനെ അറിയിച്ചത്. 

കുറ്റിയാടി സ്വദേശിയായ യാത്രക്കാരനെയാണ് തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. അബുദാബിയില്‍ നിന്നാണ് ഇയാള്‍ കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ടാക്‌സി കാര്‍ പിന്തുടര്‍ന്ന ഗുണ്ടാ സംഘം കൊണ്ടോട്ടി കോളോത്ത് വെച്ചാണ് കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ട് പോയത്. 

ഈ സമയം നാട്ടുകാര്‍ കൂടിയതോടെ ഗുണ്ടാസംഘം രക്ഷപെട്ടു. സ്വര്‍ണ കടത്ത് സംഘമാണ് തട്ടിക്കൊണ്ട് പോവലിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'