Kerala

കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചു. വിഷം ഉള്ളിൽ ചെന്ന നിലയിൽ അദ്ദേഹത്തെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഓൺലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ സംഗീത നാടക അക്കാദമി അവസരം നൽകിയില്ലെന്നാരോപിച്ച് രാമകൃഷ്ണൻ കഴിഞ്ഞ ദിവസം അക്കാദമിക്കു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. 

എന്നാൽ സംഗീത നാടക അക്കാദമി വിവാദത്തില്‍ ആർഎൽവി രാമകൃഷ്ണൻ്റെ ആരോപണം അവാസ്തവവും ദുരുദ്ദേശപരവുമെന്ന് ചെയർപേഴ്സൻ കെപിഎസി ലളിത വ്യക്തമാക്കിയിരുന്നു. സെക്രട്ടറിയോട് രാമകൃഷ്ണന് വേണ്ടി സംസാരിച്ചു എന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും നൃത്താവതരണത്തിന് ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ലെന്നുമായിരുന്നു കെപിഎസി ലളിതയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT