Kerala

കള്ള വോട്ട്: ഹിയറിങിന് ഹാജരാകാത്ത അബ്ദുൽ സമദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് കലക്ടർ

പുതിയങ്ങാടിയിലെ കള്ള വോട്ട് ആരോപണത്തിൽ ഹിയറിങിന് ഹാജരാകാത്ത അബ്ദുൽ സമദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ജില്ലാ കലക്ടർ സജിത് ബാബു

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്: പുതിയങ്ങാടിയിലെ കള്ള വോട്ട് ആരോപണത്തിൽ ഹിയറിങിന് ഹാജരാകാത്ത അബ്ദുൽ സമദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ജില്ലാ കലക്ടർ സജിത് ബാബു. കള്ള വോട്ട് ചെയ്തെന്ന് കണ്ടെത്തിയ മുഹമ്മദ് ഫായിസ്, ആഷിഖ് എന്നിവർ കലക്ടർക്ക് മുന്നിൽ ഹാജരായിരുന്നു. വിഷയത്തിൽ ഇരുവരുടെയും വിശദീകരണം കലക്ടർ രേഖപ്പെടുത്തി. 

കഴിഞ്ഞ ദിവസം വെബ് സ്ട്രീമിങിന് ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മുഹമ്മദ് ഫായിസും ആഷിഖും കള്ള വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്തെന്നാണ് കണ്ടെത്തിയത്. 

ആരോപണ വിധേയരായവരുടെ ഭാഗം കേട്ട കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കും. ബൂത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ മൊഴി നേരേത്തെ രേഖപ്പെടുത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'