Kerala

കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടി ; കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

സംഭവത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കസ്റ്റഡി മരണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ല. ഉന്നത തല അന്വേഷണമാണ് നടക്കുക. കസ്റ്റഡി മരണത്തിന്റെ പേരില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. സംഭവത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കും. ഗൃഹനാഥന്‍ വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവവും അതിലേക്ക് നയിച്ച കാരണങ്ങളും വിശദമായി അന്വേഷിക്കും. ശ്രീജിത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങളും പരിശോധിക്കും. 

ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്നത്. അന്വേഷണത്തിന് ദക്ഷിണമേഖല എഡിജിപി അനില്‍കാന്താണ് മേല്‍നോട്ടം വഹിക്കുന്നത്. അതേസമയം പൊലീസിന്റെ ക്രൂമായ മര്‍ദനം മൂലമാണ് ശ്രീജിത്ത് മരിച്ചതെന്നും, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ആവശ്യപ്പെട്ടിരുന്നു. രമേശ് ചെന്നിത്തലയും വിഡി സതീശന്‍ എംഎല്‍എയും ശ്രീജിത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT