Kerala

കാണാതായ പമ്പുടമ കൊല്ലപ്പെട്ടു ; കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയില്‍ ; സ്വര്‍ണാഭരണങ്ങളും കാറും കാണാനില്ല

ഇന്നലെ രാത്രി 12.50 നാണ് പെട്രോള്‍ പമ്പില്‍ നിന്ന് ജോലികഴിഞ്ഞ് മനോഹരന്‍  കാറില്‍ വീട്ടിലേക്ക് യാത്രതിരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍ : തൃശൂര്‍ കയ്പമംഗലത്തുനിന്നും കാണാതായ പമ്പുടമ മനോഹരന്‍ കൊല്ലപ്പെട്ടു. തൂശൂര്‍ കോഴിപ്പറമ്പില്‍ മനോഹരനാണ് കൊല്ലപ്പെട്ടത്. ഗുരുവായൂര്‍ മമ്മിയൂരില്‍ നിന്നാണ് മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വാച്ചും സ്വര്‍ണാഭരണങ്ങളും ശരീരത്തില്‍ കാണാനില്ല. 

ഇന്നലെ രാത്രി 12.50 നാണ് പെട്രോള്‍ പമ്പില്‍ നിന്ന് ജോലികഴിഞ്ഞ് മനോഹരന്‍  കാറില്‍ വീട്ടിലേക്ക് യാത്രതിരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രാത്രി ഏറെ സമയം കഴിഞ്ഞിട്ടും മനോഹരന്‍  വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ഇയാളുടെ ഫോണിലേക്ക് മകള്‍ വിളിച്ചു. ഒരാള്‍ ഫോണെടുത്ത് അച്ഛന്‍ ഉറങ്ങുകയാണെന്ന് പറഞ്ഞ് കട്ട് ചെയ്തുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. പിന്നീട് ഈ ഫോണ്‍ സ്വച്ച് ഓഫാകുകയും ചെയ്തു. 

ഉടന്‍ തന്നെ മകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മനോഹറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ഇയാളുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ്. മനോഹറിന്റെ കാറില്‍ പണം ഉണ്ടായിരുന്നതായാണ് പൊലീസിന്റെ നിഗമനം. ഇന്നലെ തൃശൂര്‍ ദിവാന്‍ജി മൂലയില്‍ വെച്ച് ഊബര്‍ ടാക്‌സി ഡ്രൈവറുടെ തലയ്ക്കടിച്ച് കാര്‍ തട്ടിയെടുത്ത വാര്‍ത്തയും പുറത്തുവന്നു. ഈ രണ്ട് സംഭവവും തമ്മില്‍ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിലങ്ങാട് മേഖലയിൽ ജനങ്ങളെ ഉടൻ മാറ്റി താമസിപ്പിക്കണം; മലയോര റോഡിൽ രാത്രി യാത്രയ്ക്കും വിലക്ക്

ആരോ​ഗ്യ വകുപ്പിൽ അടിമുടി അഴിച്ചുപണി; 25 മെഡിക്കൽ കോളജ് സൂപ്രണ്ടുമാരെ സ്ഥലം മാറ്റി

ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങുമ്പോൾ ബാ​ഗ് മോഷ്ടിച്ചു; പെരുമ്പാവൂരിൽ യുവതി പിടിയിൽ

കേരളത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

'അല്‍ തുറയ്യ' നക്ഷത്രസമൂഹം ജൂണ്‍ 7 ന് ദൃശ്യമാകും; യുഎയില്‍ വരാനിരിക്കുന്നത് കടുത്ത വേനല്‍ച്ചൂട്, മുന്നറിയിപ്പ്

SCROLL FOR NEXT