Kerala

കാണാതായിട്ട് രണ്ട് ദിവസം; യുവാവിന്റെ മൃതദേഹം ആലപ്പുഴ ബോട്ട് ജെട്ടിയിൽ കണ്ടെത്തി

കാണാതായിട്ട് രണ്ട് ദിവസം; യുവാവിന്റെ മൃതദേഹം ആലപ്പുഴ ബോട്ട് ജെട്ടിയിൽ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കാണാതായ യുവാവിന്റെ മൃതദേഹം ആലപ്പുഴ ബോട്ട് ജെട്ടിയില്‍ കണ്ടെത്തി. പത്തനംതിട്ട പ്രമാടം സ്വദേശി വര്‍ഗീസ് ജോണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഒൻപതര മണിയോടെ ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം മൃതദേഹം കണ്ടെത്തിയത്.

42കാരനായ വര്‍ഗീസിനെ രണ്ട് ദിവസമായി നാട്ടില്‍ നിന്ന് കാണാതായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. നോര്‍ത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

അതിനിടെ ചേര്‍ത്തല ചെങ്ങണ്ടപ്പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ തൈക്കാട്ടുശേരി പഞ്ചായത്ത് നിവാസിയായ ഹേമന്തിനായി പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മിലന്തി ഭവനില്‍ പുരുഷോത്തമന്റെ മകന്‍ ഹേമന്താണ് പുഴയില്‍ ചാടിയത്.

ബൈക്കിലെത്തിയ ഹേമന്ത് ബൈക്ക് പാലത്തില്‍ വച്ച ശേഷം പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇന്ന്‌  രാവിലെ ഒൻപതു  മണിയോടെയാണ് സംഭവം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT