Kerala

കാലടിയിൽ ഒൻപതുകാരനെ ലൈം​ഗികമായി പീഡിപ്പിച്ച 25കാരി അറസ്റ്റിൽ

ഒമ്പതുവയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലയാറ്റൂർ സ്വദേശിനിയായ 25കാരി അറസ്​റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

കാലടി: ഒമ്പതുവയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലയാറ്റൂർ സ്വദേശിനിയായ 25കാരി അറസ്​റ്റിൽ. കാടപ്പാറ കോഴിക്കാടൻ വീട്ടിൽ രാജിയാണ് പിടിയിലായത്​. കുട്ടിയുടെ മാതാവ് നൽകിയ പരാതിയെത്തുടർന്ന അന്വേഷണത്തിലാണ് യുവതി പിടിയിലായത്. 

കുട്ടിക്ക് ശാരീരികാസ്വസ്ഥകൾ വന്നപ്പോൾ ഡോക്ടറെ കാണുകയും കൗൺസലിങ്​ നടത്തുകയും ചെയ്തപ്പോഴാണ് സംഭവമറിഞ്ഞത്. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷമാണ് ഞായറാഴ്ച അറസ്​റ്റ്​ ചെയ്തത്. 

കോടതി പ്രതിയെ കാക്കനാട് വനിത ജയിലിൽ വിട്ടു. എന്നാൽ, പീഡനക്കേസ്​ കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ മാതാവുമായുള്ള സാമ്പത്തികപ്രശ്നങ്ങളാണ് കേസിന് പിന്നിലെന്നും രാജിയുടെ ഭർത്താവ് റോയ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT