Kerala

കാസര്‍കോട് ഇരട്ടക്കൊലപാതകം; ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരന്‍ ഉള്‍പ്പടെ ഏഴുപേര്‍ കസ്റ്റഡിയില്‍, അറസ്റ്റ് ഇന്നുണ്ടായേക്കും

. ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. മറ്റുള്ളവര്‍ ആരൊക്കെയാണെന്ന പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല

സമകാലിക മലയാളം ഡെസ്ക്


കാഞ്ഞങ്ങാട്: കാസര്‍കോട് കല്യാട്ട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനുള്‍പ്പടെ ഏഴുപേര്‍കസ്റ്റഡിയില്‍. ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. മറ്റുള്ളവര്‍ ആരൊക്കെയാണെന്ന പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

പൊലീസ് കസ്റ്റഡിയിലുള്ള ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അറിയിച്ചു. കൊലപാതകികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്തും വെട്ടേറ്റ് കൊല്ലപ്പെട്ടത്. കല്യാട്ട് പെരുങ്കളിയാട്ടത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിയ ഇവരെ ജീപ്പിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

പച്ചക്കറി ചുമ്മാ വേവിച്ചാൽ മാത്രം പോരാ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

'വളരെ മികച്ച തീരുമാനം'; 'ഡീയസ് ഈറെ' പ്രദർശിപ്പിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി തിയറ്റർ ഉടമകൾ, നിറഞ്ഞ കയ്യടി

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു ; ദുരൂഹത സംശയിച്ച് പൊലീസ്

SCROLL FOR NEXT