Kerala

കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകന്റെ സമ്പര്‍ക്കപ്പട്ടികയില്‍ എംഎല്‍എയും

ഈ മാസം 18ന് മാധ്യമപ്രവര്‍ത്തകന്‍ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് മാധ്യമ പ്രവര്‍ത്തകന്റെ സമ്പര്‍ക്കപ്പട്ടികയില്‍ എംഎല്‍എയും. മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനാണ് മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. ഈ മാസം 18ന് മാധ്യമപ്രവര്‍ത്തകന്‍ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എംഎല്‍എ സ്രവ പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കി. ഈ സാഹചര്യത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരേണ്ടി വരും.

മാധ്യമപ്രവര്‍ത്തകന്‍ അഭിമുഖമെടുത്ത സാഹചര്യത്തില്‍ കാസര്‍കോട് കളക്ടര്‍ ഡി. സജിത് ബാബു നിരീക്ഷണത്തില്‍ പോയിരുന്നു.ഒമ്പതുദിവസംമുമ്പായിരുന്നു അഭിമുഖം. കളക്ടറുടെ രണ്ട് ഗണ്‍മാന്‍മാരും നിരീക്ഷണത്തിലാണ്. ദൃശ്യമാധ്യമപ്രവര്‍ത്തകന് കോവിഡ്19 സ്ഥിരീകരിച്ചതിനു പിന്നാലെ ഇദ്ദേഹവുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുള്ള ബന്ധമുണ്ടാകാന്‍ ചിലരെ നിരീക്ഷണപ്പട്ടികയിലാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകന്റെ ക്യാമറാമാന്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരുടെ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT