Kerala

കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാൻ ശ്രമം ; കയറുപൊട്ടി കിണറ്റില്‍ വീണ് യുവാവ് മരിച്ചു

കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാനുള്ള ശ്രമിക്കുന്നതിനിടെ, കയറുപൊട്ടി കിണറ്റില്‍വീണ് യുവാവ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാനുള്ള ശ്രമിക്കുന്നതിനിടെ, കയറുപൊട്ടി കിണറ്റില്‍വീണ് യുവാവ് മരിച്ചു. ആനക്കോട്ടൂര്‍ അഭിലാഷ് ഭവനില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെയും ഷൈലജയുടെയും മകന്‍ അഭിലാഷ് (35) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 

രാവിലെ അഭിലാഷിനെ വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റുപാലത്തില്‍ കയര്‍ പൊട്ടിയനിലയില്‍ 
കണ്ടെത്തി. ചെരിപ്പും സമീപത്ത് കണ്ടതോടെ കിണറ്റില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

അഭിലാഷിന്റെ കഴുത്തില്‍ കെട്ടിയനിലയില്‍ കയറിന്റെ ഭാഗവുമുണ്ടായിരുന്നു. കെട്ടിത്തൂങ്ങാനുള്ള ശ്രമത്തിനിടെ കയറുപൊട്ടി കിണറ്റില്‍ പതിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം