Kerala

കീഴാറ്റൂരിലെ സമരക്കാർ വികസന വിരോധികളല്ല; സിപിഎം തിരുത്തണമെന്ന് സിപിഐ

ഉത്തരവാദിത്വം സമരത്തെ എതിർക്കുകയല്ല മറിച്ച് അവരുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹരിക്കുകയാണ്. കീഴാറ്റൂർ സമരത്തെ ഭൂമി വിട്ടുകൊടുത്തവരും കൊടുക്കാത്തവരും തമ്മിലുള്ള പ്രശ്നമായി ചിത്രീകരിക്കുന്നത് ശരിയല്ല

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കീഴാറ്റൂർ സമരത്തിൽ സിപിഎം നിലപാടിനെതിരെ സിപിഐ രം​ഗത്ത്. ജില്ലാ സെക്രട്ടറി പി സന്തോഷാണ് രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയത്. കീഴാറ്റൂരിലെ സമരക്കാർ വികസന വിരോധികളല്ലെന്നാണ് സിപിഐ പറയുന്നത്. സമരത്തെ തകർക്കാൻ കച്ചകെട്ടിയിറങ്ങുന്ന രാഷ്ട്രീയ പാർട്ടിയും നിലവാരമില്ലാത്ത കവിതയെഴുതുന്ന മന്ത്രിയുമെല്ലാം സമരത്തെ എതിർക്കുന്ന രീതി ശരിയല്ലെന്നും  പി.സന്തോഷ് കുമാർ പറഞ്ഞു.

കീഴാറ്റൂരിലെ സമരക്കാർക്കുള്ള പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ച സിപിഐ ഒരു ജനതയുടെ പ്രതിരോധമാണ് സമരമെന്നും വ്യകതമാക്കി. രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്വം സമരത്തെ എതിർക്കുകയല്ല മറിച്ച് അവരുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹരിക്കുകയാണ്. കീഴാറ്റൂർ സമരത്തെ ഭൂമി വിട്ടുകൊടുത്തവരും കൊടുക്കാത്തവരും തമ്മിലുള്ള പ്രശ്നമായി ചിത്രീകരിക്കുന്നത് ശരിയല്ല. 

തണ്ണീർത്തടവും വയലും സംരക്ഷിച്ച് ബൈപാസിനായി ബദൽ മാർഗങ്ങൾ തേടണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിപിഐ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT