Kerala

കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ ആര്‍എസ്എസ്, മാവോയിസ്റ്റ്, ജമാ അത്ത്, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെന്ന് പി ജയരാജന്‍

സമരപന്തല്‍ കത്തിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. സമരപ്പന്തല്‍ കെട്ടുന്നതിന് ഇവിട ആരും എതിരല്ല. എന്നാല്‍ പന്തല്‍ കെട്ടേണ്ടത് സമരക്കാരുടെ ഭൂമിയിലാകണമെന്നും ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍കിളികളുടെ സമരത്തിന് നേതൃത്വം നല്‍കുന്നത് തീവ്രവാദ സംഘടനകളായ ആര്‍എസ്എസ്, മാവോയിസ്റ്റ്, ജമാ അത്ത്, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. അന്ധമായ  സിപിഎം വിരോധത്തിന്റെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നാടിന്റെ അഭിവൃദ്ധിയാണ് സമരക്കാര്‍ നഷ്ടപ്പെടുത്തുന്നതെന്ന് ജയരാജന്‍ അഭിപ്രായപ്പെട്ടു

നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്തത് കേരള സര്‍ക്കാരോ സിപിഎമ്മോ അല്ല. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഹൈവെ അതോറിറ്റിയാണ്. ഹൈവേ വന്നാല്‍ കീഴാറ്റൂരിലെ നെല്‍വയല്‍ ആകെ നശിക്കുമെന്നാണ് ഇവരുടെ പ്രചാരണം. അത് തെറ്റാണ്. ഹൈവെക്കായി ഭൂമി വിട്ടുകൊടുക്കാന്‍ 60 പേരില്‍ 56 പേരും തയ്യാറായിട്ടുണ്ട്. മറ്റുള്ളവരും നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടിലെ റോഡ് വികസനത്തിന് സിപിഎം എതിരല്ല. ഭൂമി വി്ട്ടുകൊടുക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് സിപിഎം നിലപാട്. ഇവിടെ അത്തരത്തിലാണ് തുക നല്‍കുന്നത്. ഭൂ ഉടമകള്‍ക്ക് മൂന്ന് മുതല്‍ നാല് ലക്ഷം രൂപവരെ നഷ്ടപരിഹാരമായി നല്‍കുന്നുണ്ട്.

സമരക്കാര്‍ക്കൊപ്പം പിന്തുണയുമായി ചില മാധ്യമങ്ങളും രംഗത്തുണ്ട്. ഇവര്‍ നാടിന്റെ വികസനത്തെ എതിര്‍ക്കുന്നവരാണ്. നെല്‍വയല്‍ നികത്തി ഓഫീസുകള്‍ പണിതവര്‍ തന്നെയാണ് വികസനത്തെ എതിര്‍ത്ത്  ബൈപ്പാസിനെതിരെ രംഗത്ത് വരുന്നത്. വലതുപക്ഷ മാധ്യമങ്ങളുടെ അമ്പ് കൊള്ളുന്നത് സിപിഎമ്മിനല്ലെന്നും, ഇത്തരം മാധ്യമങ്ങള്‍ നഷ്ടപ്പെടുത്തുന്നത് നാടിന്റെ അഭിവൃദ്ധിയാണെന്നും ജയരാജന്‍ പറഞ്ഞു. സമരത്തിലുള്ളവര്‍ തെറ്റായ നിലപാടുകള്‍ തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. സമരപ്പന്തല്‍ കത്തിക്കുന്നതിന് മുന്‍പായി സമരക്കാര്‍ ഇവിടുത്തെ നെല്‍ക്കൂനകള്‍ കത്തിച്ചത് മാധ്യമങ്ങള്‍ക്ക് മുന്‍പാകെയായിരുന്നു എന്നിട്ട് നിങ്ങള്‍ എന്തേ വാര്‍ത്ത പോലും കൊടുത്തില്ല. സമരപന്തല്‍ കത്തിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. സമരപ്പന്തല്‍ കെട്ടുന്നതിന് ഇവിട ആരും എതിരല്ല. എന്നാല്‍ പന്തല്‍ കെട്ടേണ്ടത് സമരക്കാരുടെ ഭൂമിയിലാകണമെന്നും ജയരാജന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT