Kerala

കുണ്ടറ പീഡനക്കേസ്; അമ്മയേയും മുത്തച്ഛനേയും നുണപരിശോധനയ്ക്ക് വിധേയമാക്കും

മനശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ അമ്മയുടെ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം 

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തവരെ നുണപരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

പെണ്‍കുട്ടിയുടെ അമ്മയേയും മുത്തച്ഛനേയും നുണപരിശോധനയ്ക്ക് വിധേയമാക്കും. മനശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ അമ്മയുടെ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ ഒന്നും തുറന്നു പറയാത്ത സാഹചര്യത്തിലാണ് മനശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നത്. 

പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ അടുത്ത ബന്ധുക്കളാണെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ പൊലീസ് കസ്റ്റഡിയിലുള്ളവരെ രക്ഷിക്കുന്നതിനായി മറ്റ് ബന്ധുക്കള്‍ ശ്രമിക്കുന്നതാണ് തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസിന് തിരിച്ചടിയാകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT