Kerala

കുമ്പസാരരഹസ്യം വെളിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിന് ജാമ്യം

കുമ്പസാരരഹസ്യം വെളിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിന് ജാമ്യം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുമ്പസാരരഹസ്യം വെളിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചിരുന്നു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നിരപരാധിയാണെന്നും കേസ് ആസൂത്രിതമാണെന്നും വൈദികന്‍ കോടതിയെ അറിയിച്ചു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വൈദികര്‍ക്കെതിരെ കേസെടുത്തത്. ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്, ഫാദര്‍ ജോണ്‍സണ്‍ വി മാത്യു, ഫാദര്‍ ജോബ് മാത്യു എന്നിവരാണ് പ്രതിപട്ടികയിലുള്ള മറ്റ് വൈദികര്‍.

ഇടവക വികാരിയായിരുന്ന എബ്രഹാം വര്‍ഗീസ് 16 വയസ്സ് മുതല്‍ തന്നെ പീഡിപ്പിച്ചിരുന്നതായി വീട്ടമ്മ പറയുന്നു. ഇക്കാര്യം വിവാഹശേഷം ഫാദര്‍ ജോബ് മാത്യുവിനോട് കുമ്പസരിച്ചിരുന്നു. ഈ വിവരം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിനോട് വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞതായി സ്ത്രീ മൊഴി നല്‍കി. ഇതോടെ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി ജോണ്‍സണ്‍ വി മാത്യുവും പീഡിപ്പിച്ചെന്ന് െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

അച്ഛന്റ ഭാര്യയുടെ അമ്മയെ മകന്‍ വിവാഹം കഴിച്ചു; അച്ഛന്‍ മകന് മരുമകന്‍, അച്ഛന്റെ മുന്‍ഭാര്യ മകളും! ചക്ക കുഴഞ്ഞ പോലൊരു ജീവിതം

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; മാസം രോഗം ബാധിച്ചത് 120 പേര്‍ക്ക്

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും