Kerala

കുറവിലങ്ങാട് ടിപ്പര്‍ ലോറി ഇടിച്ച് കന്യാസ്ത്രീ മരിച്ചു

ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീ ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കുറവിലങ്ങാട് ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീ ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചു. കാട്ടാമ്പാക്ക് കാവുംപുറത്ത് പരേതനായ ജോസഫിന്റെ മകള്‍ സിസ്റ്റര്‍ സാവിയോ(60) ആണ് മരിച്ചത്. പട്‌നയില്‍ മിഷിനറി പ്രവര്‍ത്തനം നടത്തുകയാണ് സിസ്റ്റർ സാവിയോ. 

കുറവിലങ്ങാട് നഗരത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.ബന്ധുവിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ വൈക്കം റോഡില്‍ വച്ച് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ സിസ്റ്റര്‍ ബുധനാഴ്ച തിരികെ പോകാനിരിക്കുകയായിരുന്നു. കൊല്ലത്ത് നഴ്‌സിങ് പഠിക്കുന്ന ബന്ധുവിന്റെ മകളെ കാണാനായി പുറപ്പെട്ടതായിരുന്നു സിസ്റ്റര്‍.

റോഡിലേക്ക് തെറിച്ചുവീണ സാവിയോയുടെ തലയിലൂടെ ടിപ്പര്‍ കയറിയിറങ്ങുകയായിരുന്നു. ബന്ധുവായ കാട്ടാമ്പാക്ക് തൊണ്ടിയാം തടത്തില്‍ സെബാസ്റ്റ്യന്(52) അപകടത്തില്‍ പരിക്കേറ്റു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്‍ഡീസ് പോരാട്ടം വൈകുന്നു

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ

'ജീവിതം അവസാനിപ്പിക്കുന്നു'; തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി