Kerala

കുവൈത്ത് സായുധ സേനയില്‍ മലയാളികള്‍ക്കും അവസരം;റിക്രൂട്മെന്റ് നടത്താന്‍ നോര്‍ക്കാ റൂട്‌സ്

കുവൈത്തിലെ സായുധസേനയില്‍ ഇനി മലയാളികള്‍ക്കും അവസരം. നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്‌മെന്റ് നടപടികളുടെ ഭാഗമായി  നോര്‍ക്ക റൂട്‌സും കുവൈത്തിലെ സായുധ സേനയുമായി കരാറില്‍ ഒപ്പുവച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുവൈത്തിലെ സായുധസേനയില്‍ ഇനി മലയാളികള്‍ക്കും അവസരം. നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്‌മെന്റ് നടപടികളുടെ ഭാഗമായി  നോര്‍ക്ക റൂട്‌സും കുവൈത്തിലെ സായുധ സേനയുമായി കരാറില്‍ ഒപ്പുവച്ചു. ആദ്യമായിട്ടാണ് കുവൈത്ത് സായുധ സേനയുമായി കേരളത്തിലെ ഒരു റിക്രൂട്‌മെന്റ് ഏജന്‍സി കരാര്‍  വയ്ക്കുന്നത്.

കുവൈത്ത് സായുധസേന മെഡിക്കല്‍ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്നു നോര്‍ക്ക റൂട്‌സ് മുഖാന്തരം നിയമനങ്ങള്‍ നടത്തുന്നതിനാണ് കരാറായത്. നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും റിക്രൂട്‌മെന്റ് മാനേജര്‍ അജിത്  കോളശ്ശേരിയും 2019 സെപ്റ്റംബറില്‍ കുവൈത്ത് നാഷനല്‍ ഗാര്‍ഡ് ആസ്ഥാനത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

ആദ്യപടിയായി വിദഗ്ധ ഡോക്ടര്‍മാരുടെ നിയമനം ഉടന്‍ നടക്കും. ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകള്‍. പിജിക്കു ശേഷം 5 വര്‍ഷ പ്രവൃത്തി പരിചയമുള്ള 30 നും 40 നും മധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് അവസരം.  സായുധസേനയിലെ ലഫ്റ്റനന്റ് തസ്തികയിലാണ് ആദ്യ നിയമനം. തുടക്കത്തില്‍ 1100-1400 കുവൈത്ത് ദിനാറാണു ശമ്പളം.  വിവരങ്ങള്‍ക്കു www.norkaroots.org അവസാന തീയതി 29.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT