Kerala

കുവൈറ്റില്‍ നിന്നും കൃത്യം നടത്താന്‍ പ്രതിയെത്തി ; ആസിഡ് ആക്രമണശേഷം സുഭാഷ് വിദേശത്തേക്ക് മുങ്ങി ?

ദേഹത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുക്കം കാരശ്ശേരിയില്‍ യുവതിക്ക് നേരെ ആസിഡാക്രമണം നടത്തിയ പ്രതി വിദേശത്തേക്ക് കടന്നതായി സംശയം. മുന്‍ ഭര്‍ത്താവ് സുഭാഷാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. കൃത്യം നടത്താനായി പ്രതി കുവൈറ്റില്‍ നിന്നും നാട്ടിലെത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. 

പ്രതി നാട്ടിലെത്തിയത് വീട്ടുകാര്‍ ആരും അറിഞ്ഞിട്ടില്ലെന്നാണ് സൂചന. കാരശ്ശേരി സ്വദേശിനി സ്വപ്‌നയെയാണ് മുന്‍ ഭര്‍ത്താവ് ആക്രമിച്ചത്. ദേഹത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. 

കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. യുവതി നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സ്വപ്നയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT