Kerala

കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം 

ആനന്ദ് രാമചന്ദ്രൻ എന്ന യുവാവാണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

കുവൈറ്റ്: വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ആനന്ദ് രാമചന്ദ്രൻ എന്ന യുവാവാണ് മരിച്ചത്. കുവൈറ്റ് എയര്‍വെയ്സിന്റെ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായിരുന്നു മരിച്ച ആനന്ദ്. 

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ ആര്‍ വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. 

കുടുംബ സമേതം കുവൈറ്റിൽ താമസിച്ചിരുന്ന ആനന്ദ് തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സ്വദേശിയാണ്. മൃതദേഹം ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT