Kerala

സീരിയലിലുള്ളത് 'കൂടത്തായി'; സ്റ്റേ തുടരും; പൊലീസ് കോടതിയിൽ

'കൂടത്തായി ദ ​ഗെയിം ഓഫ് ഡെത്ത്' എന്ന സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണിപ്പോൾ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയുമായി സാദൃശ്യമുള്ള സന്ദർഭങ്ങളാണ് സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിൽ ഉള്ളതെന്നു കാട്ടി പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കോഴിക്കോട് റൂറൽ എസ്പി കെജി സൈമൺ ആണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

'കൂടത്തായി ദ ​ഗെയിം ഓഫ് ഡെത്ത്' എന്ന സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണിപ്പോൾ. കേസിലെ മുഖ്യ സാക്ഷിയായ അന്താനത്ത് മുഹമ്മദിന്റെ ഹർജിയിലായിരുന്നു ഇത്. ഈ ഹർജിയിലാണ് പൊലീസിന്റെ റിപ്പോർട്ട് തേടിയത്.

സീരിയലിന്റെ സ്ക്രിപ്റ്റ് ലഭ്യമല്ലാത്തതിനാൽ മൊത്തം കഥയെക്കുറിച്ച് അറിയില്ലെന്നും പൊലീസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകി. മൂന്നെണ്ണത്തിൽ അന്വേഷണം തുടരുകയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹർജി വിധി പറയാൻ മാറ്റിയ കോടതി അതുവരെ സീരിയലിന്റെ പ്രദർശനത്തിനുള്ള സ്റ്റേ തുടരാൻ നിർദ്ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT