Kerala

കൃഷ്ണന്‍ ഏതുനിമിഷവും ആക്രമണം ഭയന്നിരുന്നു: എല്ലാ മുറിയിലും ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ചു;സിസി ടിവി ദൃശ്യങ്ങള്‍ കൊലയാളികളുടെ വാഹനത്തിന്റേതെന്ന് പൊലീസ് 

വണ്ണപ്പുറം കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ടുപേരെ ഇടുക്കി  പൈനാവ് പൊലീസ് ക്യാമ്പില്‍ ചോദ്യം ചെയ്യുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി:വണ്ണപ്പുറം കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ടുപേരെ ഇടുക്കി  പൈനാവ് പൊലീസ് ക്യാമ്പില്‍ ചോദ്യം ചെയ്യുന്നു. കൊലയാളി സംഘം സഞ്ചരിച്ചെന്നു കരുതുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍  പൊലീസിനു ലഭിച്ചു. സംഘത്തില്‍പ്പെട്ട ചിലര്‍ തമിഴ്‌നാട്ടിലേക്കു കടന്നതായും  സൂചന.

ഇവരെ  കണ്ടെത്തുന്നതിനായി തൊടുപുഴ ഡിവൈഎസ്പി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടിലേക്കു പോകാനും തീരുമാനിച്ചു. 
കൂട്ടക്കൊല നടന്ന വീട്ടിനുള്ളിലും സമീപത്തു നിന്നുമായി 20 വിരലടയാളങ്ങള്‍ പൊലീസിനു ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 120 ല്‍പ്പരം ആളുകളെ  ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. 

കേസില്‍ നെടുങ്കണ്ടം, തൊടുപുഴ സ്വദേശികളാണു കസ്റ്റഡിയിലുള്ളതെന്നാണു വിവരം. കൃഷ്ണന്റെ സഹായിയാണു തൊടുപുഴ സ്വദേശി. 
കൊലപാതകത്തിന് പിന്നില്‍ 'ഫലിക്കാതെപോയ' ആഭിചാരക്രിയയുടെ പേരിലുള്ള സാമ്പത്തിക തര്‍ക്കമാകാം കാരണമെന്ന് പൊലീസ് കരുതുന്നു. ഏതുമിമിഷവും ആക്രമണം നടക്കുമെന്ന് കൃഷ്ണന്‍ ഭയന്നിരുന്നു. വീട്ടിലെ ഓരോ മുറിയിലും ആയുധങ്ങള്‍ കരുതിവച്ചിരുന്നു. ഇവയാണ് കൃഷ്ണനെയും ഭാര്യയെയും രണ്ടു മക്കളെയും വകവരുത്താന്‍ കൊലയാളികള്‍ ആയുധമാക്കിയതെന്ന് പൊലീസ് കണ്ടെത്തി. ഇവ മൃഗബലിക്ക് ഉപയോഗിച്ചിരുന്നതാണന്നാണ് സൂചന
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ