Kerala

കെ എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി, ഉത്തരവിറങ്ങി; മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്റ്

ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കി കൊണ്ടുളള ഉത്തരവ് പുറത്തിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കി കൊണ്ടുളള ഉത്തരവ് പുറത്തിറങ്ങി. കെ എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്റായാണ് നിയമനം. പുതിയ  തസ്തിക സൃഷ്ടിച്ചാണ് സര്‍ക്കാര്‍ നിയമനം നല്‍കിയിരിക്കുന്നത്. 

നേരത്തെ  ശ്രീറാം വെങ്കിട്ടരാമന്‍ന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളിയിരുന്നു. ശ്രീറാമിന്റെ സസ്‌പെഷന്‍ കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടി മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തു. 

2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് ബഷീര്‍  കൊല്ലപ്പെട്ടത്. ശ്രീറാം മദ്യലഹരിയില്‍ അമിതവേഗത്തില്‍ വാഹനമോടിച്ചാണ് അപകടം ഉണ്ടാക്കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം