Kerala

കെ സുരേന്ദ്രന്‍ മതചിഹ്നം ദുരുപയോഗപ്പെടുത്തി; പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തല്‍, നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് കലക്ടറുടെ നിര്‍ദേശം

കോന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ജില്ലാ കലക്ടറുടെ പ്രാഥമിക കണ്ടെത്തല്‍. 

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: കോന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ജില്ലാ കലക്ടറുടെ പ്രാഥമിക കണ്ടെത്തല്‍.  മത ചിഹ്നം ദുരുപയോഗപ്പെടുത്തി വോട്ട് അഭ്യര്‍ത്ഥിച്ചു എന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. വിഷയത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ വരാണാധികാരിയായ ജില്ലാ കലക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. 

വോട്ട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കാനാണ് നിര്‍ദേശം.വീഡിയോ നിര്‍മ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും കണ്ടെത്തണം. 

എന്‍ഡിഎ പ്രചാരണത്തിന് തയ്യാറാക്കിയ ഗാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്റെ ചിത്രവും കെ സുരേന്ദ്രന്റെ ചിത്രവും ചേര്‍ത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നായിരുന്നു എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ നല്‍കിയ പരാതി. മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തി പെരുമാറ്റച്ചട്ടം ലംഘിച്ച കെ സുരേന്ദ്രന് എതിരെ നടപടി വേണമെന്നും മുന്നണികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മോര്‍ഫ് ചെയ്ത വീഡിയോയാണ് പ്രരിക്കുന്നത് എന്ന് കാണിച്ച് കെ സുരേന്ദ്രനും പരാതി നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

SCROLL FOR NEXT