Kerala

കെ സുരേന്ദ്രന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ശ്രീധരൻ പിള്ള; തിരുവനന്തപുരം, പത്തനംതിട്ട?

കെ സുരേന്ദ്രൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻപിള്ള

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെ സുരേന്ദ്രൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻപിള്ള. പരിവർത്തൻ യാത്ര തെക്കൻ മേഖലാ ജാഥയുടെ ഉദ്ഘാടന വേദിയിലാണ്  കെ സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ശ്രീധരന്‍ പിള്ള വെളിപ്പെടുത്തൽ നടത്തിയത്. തെക്കൻ മേഖലാ യാത്രയുടെ ക്യാപ്റ്റനാണ് സുരേന്ദ്രൻ. സുരേന്ദ്രൻ മത്സരിക്കുമെന്നും  സഹായിക്കണമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. 

കുപ്രചാരണം കൊണ്ട് ബിജെപിയെ തകർക്കാനാവില്ല. കുപ്രചാരണം കൊണ്ട് ലക്ഷ്യമിടുന്നത് ബിജെപിയെ തോല്‍പിക്കല്‍ മാത്രമാണ്. ബിജെപി സ്ഥാനാർഥികളാരൊക്കെ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല. സ്ഥാനാർഥിയെച്ചൊല്ലി തമ്മിലടി എന്ന കുപ്രചാരണം ചിലർ നടത്തുന്നു. കേരളത്തിലുള്ളത് നാണംകെട്ട കോൺഗ്രസ് മാർക്സിസ്റ്റ്  കോമ മുന്നണിയാണെന്നും ശ്രീധരന്‍ പിള്ള കോട്ടയത്ത് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു