Kerala

കെഎസ്ആര്‍ടിസി ബസില്‍ യാത്ര, രാത്രി മിന്നല്‍ റെയ്ഡ് ; ആദ്യദിനം സംഭവബഹുലമാക്കി പുതിയ എംഡി

ജീവനക്കാരോടും യാത്രക്കാരോടും കുശലാന്വേഷണം നടത്തിയായിരുന്നു കന്നിയാത്ര

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തബല വായിച്ച് കെഎസ്ആര്‍ടിസി എംഡി സ്ഥാനം ഏറ്റെടുത്ത ടോമിന്‍ തച്ചങ്കരി, കോര്‍പ്പറേഷനിലെ ആദ്യദിനവും സംഭവബഹുലമാക്കി. എല്‍എംഎസ് ജംഗ്ഷനില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്കും, അവിടെ നിന്ന് കിഴക്കേകോട്ടയിലേക്കും കെഎസ്ആര്‍ടിസി ബസില്‍ കന്നി യാത്ര നടത്തി. ജീവനക്കാരോടും യാത്രക്കാരോടും കുശലാന്വേഷണം നടത്തിയായിരുന്നു കന്നിയാത്ര. 

തുടര്‍ന്ന് ഓഫീലെത്തിയ തച്ചങ്കരി കോര്‍പ്പറേഷനില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തി. രാത്രി ഏഴരയോടെ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ മിന്നല്‍ പരിശോധന. ഡ്യൂട്ടി അവസാനിപ്പിച്ച് സ്ഥലംവിടാനുള്ള തത്രപ്പാടിലായിരുന്നു അപ്പോള്‍ ജീവനക്കാര്‍.

ഈ സമയത്തായിരുന്നു ലൈറ്റുപോലും ഇടാതെ ഇന്നോവ കാറില്‍ തച്ചങ്കരിയെത്തുന്നത്. കാറുകാരനെ കൈകാര്യം ചെയ്യാനെത്തിയ സെക്യൂരിറ്റി, യാത്രക്കാരനെ കണ്ട് ഒന്നമ്പരന്നു. ഉടന്‍ തന്നെ പുതിയ എംഡിയുടെ മിന്നല്‍ സന്ദര്‍ശനം ജീവനക്കാരെ കര്‍ത്തവ്യനിരതരാക്കി. വീട്ടില്‍പോകാന്‍ തിടുക്കം കൂട്ടിയ ഉദ്യോഗസ്ഥര്‍ തിരികെ സീറ്റില്‍. 

റിസര്‍വേഷന്‍ കൗണ്ടര്‍ സന്ദര്‍ശിച്ച തച്ചങ്കരി, രാത്രി യാത്ര പുറപ്പെടാനിരുന്ന ദീര്‍ഘദൂര ബസുകളില്‍ പരിശോധന നടത്തി. തുടര്‍ന്ന് ജീവനക്കാരുമായി ഹൃസ്വചര്‍ച്ച. 'നമുക്ക് ഒത്തുപിടിച്ച് എല്ലാം ഒന്നു ശരിയാക്കാം അല്ലേ' എന്ന ചോദ്യത്തോടെയായിരുന്നു ഒടുവില്‍ ടോമിന്‍ തച്ചങ്കരി മടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT