Kerala

കെഎസ്ആര്‍ടിസി ബസ് വഴി കഞ്ചാവ് കടത്തി ; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

 തേനിയില്‍ നിന്നും വാങ്ങിയ ഒന്നരക്കിലോ കഞ്ചാവുമായി സംഘം ബസിലാണ് യാത്ര ചെയ്തത്. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാക്കള്‍ പിടിയിലായതെന്ന് എക്‌സൈസ്

സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം:  കെഎസ്ആര്‍ടിസി ബസ് വഴി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടക്കട ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശികളായ ഗണേഷ്(20), ശ്രീരാഗ് (23), അരുണ്‍ (25) എന്നിവരാണ് പിടിയിലായത്.

 തേനിയില്‍ നിന്നും വാങ്ങിയ ഒന്നരക്കിലോ കഞ്ചാവുമായി സംഘം ബസിലാണ് യാത്ര ചെയ്തത്. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാക്കള്‍ പിടിയിലായതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. മുന്‍പും ഇവര്‍ കഞ്ചാവ് കടത്തിയിട്ടുണ്ട്.  സ്‌കൂള്‍- കോളെജ്  വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ഇവര്‍ കഞ്ചാവെത്തിച്ചതെന്നാണ് സംശയിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT