Kerala

കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ്; ഈ മൂന്നു ദിവസങ്ങളില്‍ പഴയ ചാര്‍ജ്

സംസ്ഥാനത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ക്ക് ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ച് കെഎസ്ആര്‍ടിസി സിഎംഡി ഉത്തരവിറക്കി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ക്ക് ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ച് കെഎസ്ആര്‍ടിസി സിഎംഡി ഉത്തരവിറക്കി. കോവിഡ് 19 മുലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്. 

സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ 30 ശതമാനം വരെ ഇളവനുവദിക്കും. ചൊവ്വ, ബുധന്‍,  വ്യാഴം ദിവസങ്ങളില്‍ കോവിഡിന് മുന്‍പുണ്ടായിരുന്ന പഴയ നിരക്ക് ഈടാക്കും. 

മറ്റു സര്‍വീസുകള്‍ക്ക് 8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്ററായി കുറച്ചിരുന്നു. 5 കിലോമീറ്റര്‍ യാത്രയ്ക്ക് എട്ടിനു പകരം 10 രൂപയാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം