Kerala

കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യവേ യുവതിയുടെ കണ്ണില്‍ ഇരുമ്പു കമ്പി കുത്തിക്കയറി; ഗുരുതര പരുക്ക്

ചങ്ങനാശേരി സര്‍ക്കാര്‍ ആയുവേദ ആശുപത്രിയിലെ നേഴ്‌സായ അഞ്ജു ജോലി കഴിഞ്ഞ് ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ വീട്ടിലേക്ക് പോകുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി യാത്രക്കാരിയുടെ കണ്ണില്‍ ഇരുമ്പു കമ്പി കുത്തിക്കയറി. ചെങ്ങന്നൂര്‍ ഗവ. ഐടിഐക്ക് സമീപം അങ്ങാടിക്കല്‍ കുമ്പിള്‍നില്‍ക്കുന്നതില്‍ ജോയിയുടെ മകള്‍ അഞ്ജു (24)വിന്റെ കണ്ണിലാണ് കമ്പി കുത്തിക്കയറിയത്. ചെങ്ങന്നൂര്‍ നഗരത്തില്‍ കടയുടെ ഇറക്കിക്കെട്ടിന് ഉപയോഗിച്ച ഇരുമ്പു കമ്പിയാണ് ഇടത് കണ്ണില്‍ തുളച്ചു കയറിയത്. 

ചങ്ങനാശേരി സര്‍ക്കാര്‍ ആയുവേദ ആശുപത്രിയിലെ നേഴ്‌സായ അഞ്ജു ജോലി കഴിഞ്ഞ് ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം സ്വകാര്യ ആശുപത്രിയോട് ചേര്‍ന്ന ബേക്കറിയുടെ ഇറക്കെട്ടില്‍ നിന്ന് റോഡിലേക്ക് നീണ്ടു നിന്ന കമ്പിയാണ് യുവതിയുടെ കണ്ണില്‍ തുളച്ചു കയറിയത്. 

എട്ടടിയോളമുള്ള കമ്പിയില്‍ വെയില്‍ മറയ്ക്കുന്നതിന് ചണച്ചാക്ക് വലിച്ചു കെട്ടിയിട്ടുണ്ടായിരുന്നു. വീതി കുറഞ്ഞ തിരക്കുള്ള റോഡില്‍ എതിരേ വന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ബസില്‍ തട്ടിയ കമ്പി വഴുതി യുവതിയുടെ കണ്ണിലേക്ക് തുളച്ചു കയറുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം