Kerala

കെവിനെ കാറില്‍നിന്ന് എടുത്ത് റോഡില്‍ കിടത്തുന്നതു കണ്ടു; അനീഷിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

കെവിനെ കാറില്‍നിന്ന് എടുത്ത് റോഡില്‍ കിടത്തുന്നതു കണ്ടു; അനീഷിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തട്ടിക്കൊണ്ടുപോയ സംഘം കെവിനെ എടുത്ത് റോഡില്‍ കിടത്തുന്നത് താന്‍ കണ്ടതായി ബന്ധു അനീഷ്. കെവിന്റ മൃതദേഹം കണ്ടതിനു സമീപമാണ് വണ്ടി നിര്‍ത്തിയിരുന്നതെന്ന് അനീഷ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

വാഹനത്തില്‍ വച്ച് ക്രൂരമായ മര്‍ദനമാണ് തനിക്ക് നേരിടേണ്ടിവന്നത്. ഇടയ്ക്കു വച്ച് തനിക്കു ഛര്‍ദിക്കണമെന്നു തോന്നി. ഇക്കാര്യം കൂടെയുണ്ടായിരുന്നവരോടു പറഞ്ഞപ്പോള്‍ വണ്ടി നിര്‍ത്തി. അപ്പോള്‍ മറ്റൊരു വണ്ടിയില്‍നിന്ന് സംഘം കെവിനെ എടുത്തു റോഡില്‍ കിടത്തുന്നതു കണ്ടു. പുലര്‍ച്ചെ നാലുമണിയോടെയാണ് ഇതെന്നും അനീഷ് പറഞ്ഞു.

മര്‍ദനമേറ്റ് അവശനിലയില്‍ ആയിരുന്നു കെവിന്‍ എന്നാണ് മനസിലായത്. ഓടി രക്ഷപ്പെടാവുന്ന നിലയില്‍ ആയിരുന്നില്ല. ഇതേ സമയം വണ്ടിക്കു പുറത്തിറങ്ങിയ ഷാനു ചാക്കോയും കൂടെയുണ്ടായിരുന്നവരും കുറച്ചു കഴിഞ്ഞാണ് തിരിച്ചുവന്നത്. കെവിന്‍ ഓടി രക്ഷപ്പെട്ടെന്നാണ് ഷാനു പറഞ്ഞത്. കെവിന്‍ പുഴ കടന്നുപോയതായും ഷാനു പറഞ്ഞെന്ന് അനീഷ് മാധ്യമങ്ങളോടു പറഞ്ഞു.

തെന്മലയില്‍ എത്തിയപ്പോള്‍ കെവിന്‍ ഓടി രക്ഷപ്പെട്ടതായാണ് ഷാനു പൊലീസിനോടു പറഞ്ഞിരിക്കുന്നത്. പിന്നാലെയോടി പിടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ഷാനു പൊലീസിനു മൊഴി നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'30 വയസിനുള്ളിൽ വലിയൊരു സം​ഗീത സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

നാടകീയ രംഗങ്ങൾക്കൊടുവിൽ സിജെപി നേതാവ് അഭിജിത് ദിപ്കെ പൊലീസ് കസ്റ്റഡിയിൽ

'മദ്യപാനം എന്റെ ക്രിക്കറ്റിനെ നശിപ്പിക്കും എന്ന് ബോധ്യപ്പെട്ടു'

'ഉമ്മന്‍ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്‍ശനം കൂടി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാവണം'