Kerala

'കെവിന്റെ ബന്ധു ‌അ​നീ​ഷി​നെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ പ്ര​തി​ക​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്നു' ; കെവിൻ വധക്കേസിൽ പുതിയ വെളിപ്പെടുത്തൽ

കൃത്യവിലോപം കാട്ടിയെന്ന് ആരോപിച്ച് പിരിച്ചുവിട്ട ഗാ​ന്ധി​ന​ഗ​ർ സ്​​റ്റേ​ഷ​നി​ലെ എ ​എ​സ് ​ഐ ടി ​എം ബി​ജുവാണ് ഇക്കാര്യം കോടതിയിൽ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോ​ട്ട​യം: കെവിൻ വധക്കേസിൽ പുതിയ വെളിപ്പെടുത്തൽ. കെവിന്റെ ബന്ധു ‌അ​നീ​ഷി​നെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ പ്ര​തി​ക​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യാണ് വെളിപ്പെടുത്തൽ. കേസിൽ ​ഗുരുത കൃത്യവിലോപം കാട്ടിയെന്ന് ആരോപിച്ച് പിരിച്ചുവിട്ട ഗാ​ന്ധി​ന​ഗ​ർ സ്​​റ്റേ​ഷ​നി​ലെ എ ​എ​സ് ​ഐ ടി ​എം ബി​ജുവാണ് ഇക്കാര്യം കോടതിയിൽ അറിയിച്ചത്. പൊ​ലീ​സ‌് യ​ഥാ​സ​മ​യം ഇ​ട​പെ​ട്ട​തി​നാ​ലാ​ണ്​ അ​നീ​ഷി​നെ വി​ട്ട​യ​ച്ച​തെന്നും ബിജു പറഞ്ഞു. വി​ചാ​ര​ണ​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദ​ങ്ങ​ളെ സാ​ധൂ​ക​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ‌് ബി​ജു കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ‌് കോ​ട​തി​യി​ൽ ന​ൽ​കി​യ​ത‌്.

കോ​ട്ട​യം ന​ട്ടാ​ശേ​രി സ്വ​ദേ​ശി കെ​വി​ൻ പി ​ജോ​സ​ഫി​നെ മു​ഖ്യ​പ്ര​തി ഷാ​നു ചാ​ക്കോ​യും സം​ഘ​വും ത​ട്ടി​ക്കൊ​ണ്ടു​പോ​യ വി​വ​രം അ​റി​ഞ്ഞ‌് പു​ല​ർ​ച്ചെ മൂ​ന്നു​ത​വ​ണ പ്ര​തി​ക​ളു​ടെ മൊ​ബൈ​ലി​ക്ക‌് വി​ളി​ച്ചു. 2018 മേ​യ്​ 26ന്​ ​മാ​ന്നാ​ന​ത്ത്​ വീ​ടാ​​ക്ര​മി​ച്ച​ശേ​ഷം കെ​വിനെയും ബ​ന്ധു അ​നീ​ഷി​നെ​യും ത​ട്ടി​​ക്കൊ​ണ്ടുപോ​യെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ്​ ത​ലേ​ദി​വ​സം രാ​ത്രി വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ക​ണ്ട​വ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​ത്. മാ​ന്നാ​ന​ത്തെ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ്​ ഒ​ന്നാം പ്ര​തി ഷാ​നു ചാ​ക്കോ​യും ഇ​ഷാ​നും സ​ഞ്ച​രി​ച്ച വാ​ഹ​നം ക​ണ്ട​ത്.  

ചോ​ദി​ച്ച​പ്പോ​ൾ അ​മ​ല​ഗി​രി​യി​ൽ ക​ല്യാ​ണ​ത്തി​ന്​ പോ​വു​ക​യാ​ണെ​ന്ന മ​റു​പ​ടി​യാ​ണ്​ ല​ഭി​ച്ച​ത്. മ​റ്റു സം​ശ​യം തോ​ന്നാ​തി​രു​ന്ന​തി​നാ​ൽ വി​ലാ​സ​വും ഫോ​ൺ ന​മ്പ​റും വാ​ങ്ങി വി​ട്ട​യ​ച്ചു. പി​ന്നീ​ടാ​ണ്​ മാ​ന്നാ​ന​ത്ത്​ വീ​ട്​ ആ​ക്ര​മി​ച്ച്​ കെ​വി​​നെ​യും അ​നീ​ഷിനെയും വാ​ഹ​ന​ത്തി​ലെ​ത്തി​യ പ്രതികൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ വി​വ​രം ബ​ന്ധു​ക്ക​ൾ മു​ഖേ​ന അ​റി​ഞ്ഞ​തെന്നും ബിജു മൊഴി നൽകി. പ്ര​തി​ക​ളുടെ കാ​ർ പി​ടി​ച്ചെ​ടു​ത്ത തെ​ന്മ​ല എ​സ‌്.​ഐ പ്ര​വീ​ണി​നെ​യും വി​സ‌്ത​രി​ച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം;ഈ കളി അവസാനിപ്പിക്കണമെന്ന് പിണറായി

മോഡലിങിന് മക്കള്‍ തടസ്സമെന്ന് നിവേദ്യ; ഫോണ്‍ ഉപയോഗത്തില്‍ ദമ്പതികള്‍ സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില്‍ അമ്മയുടെ മൊഴി

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്

24 ഫോര്‍, ഏഴ് സിക്‌സര്‍!ഏകദിനത്തില്‍ അതിവേഗ ഇരട്ടസെഞ്ച്വറി, 'ഗില്ലാട്ടത്തില്‍' വിന്‍ഡീസ് തരിപ്പണം