Kerala

കെസി വേണുഗോപാലും മുല്ലപ്പള്ളിയും കെവി തോമസും സ്വന്തം മണ്ഡലത്തില്‍ മത്സരിക്കാന്‍ ധൈര്യം കാണിക്കുമോ: ആര്‍ ബാലകൃഷ്ണ പിള്ള

പരമാത്മാവിനെ വിട്ട് ജീവാത്മാവ് പോയ അവസ്ഥയിലാണ് പിജെ ജോസഫെന്ന് ബാലകൃഷ്ണപിള്ള 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ ബാലകൃഷ്ണപിള്ള. ബിജെപിയെ തുരത്താന്‍ കോണ്‍ഗ്രസ് ജയിക്കണമെന്ന പ്രചരണം തെറ്റെന്ന് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. മുല്ലപ്പള്ളിയും കെ സി വേണുഗോപാലും കെ വി തോമസും സ്വന്തം മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഭയക്കുന്നവരാണെന്നും പിള്ള പറഞ്ഞു.

പി ജെ ജോസഫ് ഇനിയും കേരള കോണ്‍ഗ്രസില്‍ തുടരുന്നതെന്തിനാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള ചോദിച്ചു. ജോസഫ് മത്സരിക്കാന്‍ തയ്യാറായി മുന്നോട്ട് വരണമെന്ന് ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. പരമാത്മാവിനെ വിട്ട് ജീവാത്മാവ് പോയ അവസ്ഥയാണെന്നും ബാലകൃഷ്ണപിള്ള ചെങ്ങന്നൂരില്‍ പറഞ്ഞു. 

കൊടിക്കുന്നില്‍ സുരേഷ് കള്ളനെന്ന് പറഞ്ഞ ബാലകൃഷ്ണപിള്ള ഒരു കള്ളനേയാണല്ലോ 25 വര്‍ഷം താന്‍ വളര്‍ത്തിയത്, അബദ്ധത്തില്‍പ്പോലും കൊടിക്കുന്നിലിന് വോട്ട് ചെയ്യരുതെന്നും ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. ചെങ്ങന്നൂരില്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ആര്‍ ബാലകൃഷ്ണപിള്ള.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

'ലിപ് ലോക്ക് രംഗം പ്രശ്‌നമായി, സിനിമ ഉപേക്ഷിക്കാന്‍ രക്ഷിതും കുടുംബവും നിര്‍ബന്ധിച്ചു'; രശ്മികയുടെ അമ്മയുടെ ഓഡിയോ പുറത്ത്

വേനൽക്കാലത്തെ വർക്കൗട്ട് രാവിലേയോ രാത്രിയോ?ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ജി സുധാകരന്‍ നിയമസഭയില്‍ വേണമെന്ന് രമേശ് ചെന്നിത്തല; നീക്കങ്ങള്‍ ഗൗരവത്തോടെ വീക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ്

ഉച്ചഭക്ഷണം മുടങ്ങരുത്, സ്‌കൂളുകളില്‍ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ അനുമതി

SCROLL FOR NEXT