Kerala

കേഡല്‍ വീണ്ടും മൊഴി മാറ്റി, കൊലയ്ക്കു കാരണം അച്ഛന്റെ സ്വഭാവ ദൂഷ്യം, പൊലീസ് കുഴങ്ങുന്നു

മുമ്പും അച്ഛനെയും അമ്മയെയും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കേഡല്‍ പൊലീസിനോടു പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പിടിയിലായ കേഡല്‍ ജിന്‍സന്‍ വീണ്ടും മൊഴി മാറ്റി. അച്ഛന്റെ സ്വഭാവ ദൂഷ്യമാണ് കൊലയ്ക്കു കാരണമെന്നാണ് ഏറ്റവും ഒടുവില്‍ കേഡല്‍ പൊലീസിനു നല്‍കിയ മൊഴി. മുമ്പും അച്ഛനെയും അമ്മയെയും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കേഡല്‍ പൊലീസിനോടു പറഞ്ഞു.

അച്ഛന്റെ സ്വഭാവ ദൂഷ്യമാണ് കൊലയ്ക്കു കാരണം. അച്ഛനോടുള്ള വൈരാഗ്യമാണ് കൊലയിലേക്കു നയിച്ചതെന്നും കേഡല്‍ പൊലീസിനോടു പറഞ്ഞു. 

പരസ്പര വിരുദ്ധമായ മൊഴികളാണ് കേഡല്‍ നല്‍കുന്നത് എന്നതില്‍ ആശയക്കുഴപ്പത്തില്‍ പെട്ടിരിക്കുകയാണ് പൊലീസ്. മനശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെ ചോദ്യം ചെയ്തിട്ടും കൊലയുടെ യഥാര്‍ഥ കാരണം എന്തെന്ന നിഗമനത്തില്‍ എത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. 

ആഭിചാര ക്രിയ പരീക്ഷിക്കുന്നതിന്റെ  ഭാഗമായി നാലുപേരെയും കൊലപ്പെടുത്തി എന്നാണ് ആദ്യം കേഡല്‍ പൊലീസിനോടു പറഞ്ഞത്. പിന്നീട് കുടുംബത്തിലെ അവഗണനയില്‍ മനംമടുത്താണെന്ന് മാറ്റിപ്പറഞ്ഞു. വിശ്വസനീയമായ രീതിയിലല്ല കേഡല്‍ സംസാരിക്കുന്നത് എന്നാണ് ചോദ്യം ചെയ്യല്‍ സംഘത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. ചിലപ്പോഴെല്ലാം മാനസിക പ്രശ്‌നമുള്ളയാളുകളുടേതു പോലെയാണ് കേഡലിന്റെ സംസാരം. പരസ്പര ബന്ധമില്ലാത്ത കേഡലിന്റെ മൊഴികള്‍ പൊലീസിനെ കുഴക്കുകയാണ്. എന്തിനാണ് താന്‍ കൊലപാതകം നടത്തിയത് എന്ന് പൊലീസിനോടു ചോദിക്കാനാണ് ചെന്നൈയില്‍നിന്ന് തിരിച്ചുവന്നത് എന്ന് ഒരുഘട്ടത്തില്‍ കേഡല്‍ പൊലീസിനോടു പറഞ്ഞിരുന്നു. 

വിചിത്രമായ ജീവിതമാണ് കേഡല്‍ ജീവിച്ചിരുന്നത് എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും കംപ്യൂട്ടര്‍ ഗെയിമുകളിലും താത്പരനായിരുന്ന കേഡല്‍ വീട്ടുകാരുമായോ ബന്ധുക്കളുമായോ അടുപ്പമില്ലാത്ത ജീവിതമാണ് നയിച്ചിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'