ചെങ്ങന്നൂര്‍: വോട്ടെടുപ്പു ദിവസം ചെങ്ങന്നൂരില്‍ വ്യാപകമായി കേബിള്‍ കണക്ഷനുകള്‍ വിചഛേദിച്ചതായി ആരോപണം. വോട്ടെടുപ്പു ദിവസം നടന്ന കെവിന്‍ മരണത്തിന്റെ വാര്‍ത്തകള്‍ മറച്ചുവയ്ക്കാന്‍ ടിവി സംപ്രേഷണം തടസപ്പെടുത്തിയതായാണ് ആക്ഷേപം.
ഉപതിരഞ്ഞെടുപ്പ് പോളിങിനിടെ പുറത്തു വന്ന കെവിന്റെ കൊലപാതകവും തുടര്‍ സംഭവവികാസങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു്രആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പൊലിസിനെതിരായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പുപ്രചാരണത്തിലെ ചൂടന്‍ വിഷയമായിരുന്നു. വോട്ടെടുപ്പു ദിവസം തന്നെ പൊലീസിന്റെ ഭാഗത്തുനിന്ന്ു വന്ന വീഴ്ച വലിയ വാര്‍ത്തയായാണ് ഇടതുമുന്നണിക്കു തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പോളിങ് തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോഴാണ് കോട്ടയത്ത് നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട കെവിന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തു വന്നത്. തൊട്ടുപിന്നാലെ പ്രതിപക്ഷം കോട്ടയത്ത് സമരവും തുടങ്ങി. പ്രതിപ്പട്ടികയില്‍ സിപിഎം പ്രവര്‍ത്തകരുമുണ്ടെന്ന വാര്‍ത്ത ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞതിനു പിന്നാലെ ചെങ്ങന്നൂരില്‍ യുഡിഎഫും ബിജെപിയും വോട്ടര്‍മാര്‍ക്കിടയില്‍ ഈ വിഷയമുയര്‍ത്തി പ്രചാരണവും തുടങ്ങി.
വോട്ടര്‍മാര്‍ വാര്‍ത്ത കാണാതിരിക്കാന്‍ മണ്ഡലത്തില്‍ വ്യാപകമായി വൈദ്യുതി, കേബിള്‍ കണക്ഷനുകള്‍ ആസൂത്രിതമായി വിച്ഛേദിച്ചെന്ന ആരോപണവും ഉയര്‍ന്നു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പലയിടത്തും ടിവി സംപ്രേഷണം തടസ്സപ്പെട്ടു. കെവിന്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച വാര്‍ത്ത ഉപതിരഞ്ഞെടുപ്പു ദിവസം വിവാദമായത് വോട്ടര്‍മാര്‍ അറിയാതിരിക്കാന്‍ കേബിള്‍ മുറിക്കുന്നതാണു കാരണമെന്ന് ആരോപണം. വിഷയം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നുണ്ട്.
ചെങ്ങന്നൂര്‍ മുണ്ടന്‍കാവില്‍ രണ്ടിടത്തു കേബിള്‍ മുറിച്ചതായി കണ്ടെത്തി. പുത്തന്‍കാവ്, ഇടനാട്, പാണ്ഡവന്‍പാറ, പുലിയൂര്‍, പാണ്ടനാട് പ്രദേശങ്ങളിലും ഏറെ നേരമായി സംപ്രേഷണമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates