Kerala

കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് എംഎല്‍എ ; 16,000 കിലോ ഗ്രാം അരിയും വസ്ത്രങ്ങളും കൊച്ചിയിലെത്തിച്ചു

ദുരിത മേഖലകളില്‍ വിതരണം ചെയ്യാന്‍ 16,000 കിലോ ഗ്രാം അരിയാണ് തമിഴ്‌നാട് കൗണ്ടം പാളയം എംഎല്‍എ ആറുക്കുട്ടി കൊച്ചിയിലെത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മഴക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് എംഎല്‍എ. വെള്ളപ്പൊക്ക ദുരിത മേഖലകളില്‍ വിതരണം ചെയ്യാന്‍ 16,000 കിലോ ഗ്രാം അരിയാണ് തമിഴ്‌നാട് കൗണ്ടം പാളയം എംഎല്‍എ ആറുക്കുട്ടി കൊച്ചിയിലെത്തിച്ചത്. 25 കിലോ അരി നിറച്ച 640 വിതരണം ചെയ്യാന്‍ എത്തിച്ചത്. 

ഒട്ടേറെ പേര്‍ക്ക് ഉപയോഗിക്കാവുന്ന വസ്ത്രങ്ങളും ഇതോടൊപ്പം എത്തിച്ചിട്ടുണ്ട്. കൊച്ചിന്‍ തമിഴ്‌സംഘം മുന്‍കൈ എടുത്താണ് എംഎല്‍എ മുഖേന അരിയും വസ്ത്രങ്ങളും എത്തിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫറുള്ളയും സ്‌പെഷല്‍ ഓഫീസര്‍ എം ജി രാജമാണിക്യവും ചേര്‍ന്ന് ഏറ്റുവാങ്ങിയ ദുരിതാശ്വാസ സാധനങ്ങള്‍ ഇടുക്കിയിലേക്ക് അയച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

16 വർഷങ്ങൾക്ക് ശേഷം വീണ്ടും നാല്‌വർ സംഘം; 'പാതിരാക്കുറുക്കൻ' സെപ്റ്റംബറിൽ

റെയില്‍വേ പൊലീസിന് പിന്നാലെ കേരള പൊലീസും; വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

13 സ്വർണം, 17 വെള്ളി, 9 വെങ്കലം! ​കോമൺവെൽത്ത് ​ഗെയിംസിലെ ഇന്ത്യൻ കുതിപ്പ്; മെഡൽ പട്ടിക അറിയാം

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം