Kerala

കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം ഒലിച്ചുപോയി 

കനത്തമഴയിൽ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ട​പ്പാ​ലം ഒ​ലി​ച്ചു​പോ​യി

സമകാലിക മലയാളം ഡെസ്ക്

കാ​സ​ർ​കോട്: കനത്തമഴയിൽ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ട​പ്പാ​ലം ഒ​ലി​ച്ചു​പോ​യി. കാ​സ​ർ​കോട്ടെ അ​ച്ചാം​തു​രു​ത്തി-​കോ​ട്ട​പ്പു​റം ന​ട​പ്പാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് വെളളത്തിന്റെ കുത്തൊഴുക്കിൽ  ത​ക​ർ​ന്ന​ത്.

 നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യെ​യും ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​ന​ട​പ്പാ​ലം ഏ​തു സ​മ​യ​ത്തും ത​ക​ർ​ന്നു വീ​ഴു​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു. കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളും മ​ര​ത്തി​ന്‍റെ പ​ല​ക​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണു പാ​ലം നി​ർ​മി​ച്ചി​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ട​പ്പാ​ല​മാ​ണ് അ​ച്ചാം​തു​രു​ത്തി-​കോ​ട്ട​പ്പു​റം ന​ട​പ്പാ​ലം. തേ​ജ​സ്വി​നി പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​താ​ണ് അ​ച്ചാം​തു​രു​ത്തി-​കോ​ട്ട​പ്പു​റം ന​ട​പ്പാ​ലം ത​ക​രാ​ൻ കാ​ര​ണം. 

റോ​ഡ് വ​ഴിയുളള പാ​ലം വ​രു​ന്ന​തി​നു മുമ്പ് അ​ച്ചാം​തു​രു​ത്തി ദ്വീ​പ് നി​വാ​സി​ക​ൾ കോ​ട്ട​പ്പു​റ​ത്തെ​ത്തി​യി​രു​ന്ന​ത് ഈ ​ന​ട​പ്പാ​ലം വ​ഴി​യാ​യി​രു​ന്നു. പു​തി​യ പാ​ലം വ​ന്നു​വെ​ങ്കി​ലും ന​ട​പ്പാ​ലം പൊ​ളി​ച്ചു മാ​റ്റി​യി​ല്ല. കാ​ൽ​ന​ട​ക്കാ​ർ നി​ര​വ​ധി പേ​ർ ഇ​തു​വ​ഴി ക​ട​ന്നു പോ​യി​രു​ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധാകരന് കൊടുത്താൽ എനിക്കും വേണം'; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

'റിലീസിന് തലേന്ന് പുലർച്ചെ രണ്ടര വരെ ജോലി, ഞാൻ നിങ്ങളുടെ ഫാൻ'; ആദിത്യ ധറിനെ പ്രശംസിച്ച് കാസ്റ്റിങ് ഡയറക്ടർ

മനഃപൂർവ്വം അല്ല, പ്രായശ്ചിത്തം ചെയ്യാൻ തയ്യാറെന്ന് പ്രതി, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ഡോ. വന്ദനദാസ് കൊലക്കേസിൽ ശിക്ഷ 21 ന്

899 രൂപ കൈയിലുണ്ടോ?, 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാര്‍ ഉറപ്പില്‍ കുറഞ്ഞ പ്രീമിയത്തിലുള്ള പ്ലാന്‍

SCROLL FOR NEXT