Kerala

കേരളത്തിലെ പ്രളയക്കെടുതി ബീഫ് കഴിക്കുന്നവര്‍ ചോദിച്ചു വാങ്ങിയ ദുരന്തം; നാണിപ്പിക്കുന്ന പ്രസ്താവനയുമായി യുവമോര്‍ച്ചാ നേതാവ്

അവരെ രക്ഷിച്ചാല്‍ അവര്‍ ബീഫ് ചോദിക്കും, ഭഗവാന്‍ അയ്യപ്പന്റെ ശാപമാണ്, കേരളത്തിലെ ഹിന്ദുക്കള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണം, ബീഫ് കഴിക്കുന്നവര്‍ ചോദിച്ചു വാങ്ങിയ ദുരന്തമാണ് ഇത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നൂറ്റാണ്ടിലെ വലിയ ദുരന്തത്തിലൂടെ കേരളം കടന്നുപോകുമ്പോള്‍ കൈത്താങ്ങായി സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ളവരും രാജ്യത്തിന് പുറത്തുള്ളവരും കൈകോര്‍ക്കുകയാണ്. കേരളത്തിന് സഹായവുമായി മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളും എത്തുകയും കൈ മെയ് മറന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. അതിനിടെ കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇത്തരത്തില്‍ കൊടിയ ദുരിതം നേരിടുമ്പോള്‍ മത ജാതി രാഷ്ട്രീയം പറഞ്ഞ് കേരള ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുന്നുണ്ട്. തെലങ്കാന ഭാരതീയ ജനതാ യുവമോര്‍ച്ചാ നേതാവ് ഉള്‍പ്പെടയുള്ള പ്രചാരണവുമായി രംഗത്തുള്ളത്

ഒരു ആയുസ്സ് മുഴുവന്‍ സ്വരൂപിച്ചതെല്ലാം ഒരുനിമിഷംകൊണ്ട് നഷ്ടപ്പെട്ടവര്‍ കയ്യിലൊതുങ്ങുന്നതുമാത്രമായാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇനി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ മിക്കവര്‍ക്കും ആകെയുള്ളത് വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ കയ്യിലെടുത്തതെന്തോ അത് മാത്രമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

ആസിഫിനും മേലെ, മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന അപ്പു പിള്ള; വിജയരാഘവനെ തഴഞ്ഞതെന്തിന്?; സൗബിനും സിദ്ധാര്‍ത്ഥും ചെയ്തത് താങ്ങാനാവാത്ത വേഷമെന്ന് ജൂറി

SCROLL FOR NEXT