Kerala

കോവിഡ്; അയര്‍ലന്റിലും അമേരിക്കയിലുമായി രണ്ട് മലയാളികള്‍ മരിച്ചു

ന്യുയോര്‍ക്കില്‍ കോവിഡ് 19 ബാധിച്ച് മലയാളി വിദ്യാര്‍ത്ഥി മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യുയോര്‍ക്കില്‍ കോവിഡ് 19 ബാധിച്ച് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തിരുവല്ല കടപ്ര വലിയപറമ്പില്‍ തൈക്കടവില്‍ ഷോണ്‍ എബ്രഹാം (21) ആണ് മരിച്ചത്. ഒരാഴ്ചയായി കോവിഡ് ചികിത്സയിലായിരുന്നു.

അതേസമയം, അയര്‍ലന്റില്‍ മലയാളി നഴ്‌സും കോവിഡ് ബാധിച്ച് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീനയാണ് മരിച്ചത്. ഇവരുടെ കുടുംബം മരണവിവരം സ്ഥിരീകരിച്ചു. 

കോവിഡ് ബാധിച്ച് സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ച വിവരം നേരത്തെ പുറത്തുവന്നിരുന്നു. മലപ്പുറം ചെമ്മാട് സ്വദേശി സ്വദേശി നടമ്മല്‍ പുതിയകത്ത് സഫ്‌വാനാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സഫ്‌വാന്‍ മരിച്ചത്. അഞ്ചു ദിവസം മുമ്പാണ് റിയാദിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ കൊവിഡ് ലക്ഷണങ്ങളുമായി സഫ്‌വാനെ  പ്രവേശിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍