Kerala

കൊച്ചി ഒബ്‌റോണ്‍ മാളില്‍ വന്‍തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു; ആളപായമില്ല

അടുക്കളയില്‍നിന്നുമാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒബ്‌റോള്‍ മാളില്‍ വന്‍തീപിടുത്തം. തീപിടുത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല. ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
നഗരത്തിലെ തിരക്കേറിയ മാളുകളിലൊന്നായ ഒബ്‌റോണ്‍ മാളില്‍ വന്‍ തീപിടുത്തം. ആര്‍ക്കും ജീവഹാനിയില്ലെന്നതാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. തൃക്കാക്കരയില്‍നിന്നും ഗാന്ധി നഗറില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനവും തീയണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. മാളിന്റെ നാലാം നിലയിലെ ഫുഡ്‌കോര്‍ട്ടിലുള്ള അടുക്കളയില്‍നിന്നുമാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
നാലാം നിലയില്‍നിന്നും പുകയുയര്‍ന്നതോടെ ആളുകള്‍ പരക്കം പായുകയായിരുന്നു. ഈ സമയത്ത് നാലാം നിലയില്‍ത്തന്നെയുള്ള തീയേറ്ററില്‍ സിനിമാപ്രദര്‍ശനം നടക്കുന്നുണ്ടായിരുന്നു. തീയേറ്ററിന്റെ ഭാഗത്തേക്ക് തീ പടര്‍ന്നിട്ടില്ലെന്നാണ് അറിവ്. സിനിമാപ്രദര്‍ശനം നിര്‍ത്തിവെച്ച് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ലിഫ്റ്റ് ഉപയോഗിക്കാന്‍ സാധിക്കാത്തതിനാലും പുക വ്യാപകമായതിനാലും രക്ഷാപ്രവര്‍ത്തനം തുടരുന്നതേയുള്ളു. ഇതുവരെയും ആളപായമൊന്നുമില്ലെന്നാണ് അറിവ്.
തൃക്കാക്കരയില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും തീ നിയന്ത്രണാധീതമായതിനാല്‍ ഗാന്ധിനഗര്‍ യൂണിറ്റുംകൂടി എത്തുകയായിരുന്നു. കൂടുതല്‍ പോലീസ് സേനയും ചേര്‍ന്നതോടെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൂടി. ഇപ്പോള്‍ തീ നിയന്ത്രണാധീതമായതാണ് ഒടുവില്‍ കിട്ടിയ വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT