Kerala

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ : ഹൈക്കോടതി സ്വമേധയാ കേസെടുത്തു ; സര്‍ക്കാരിനും കോര്‍പ്പറേഷനും നോട്ടീസ്

റോഡുകള്‍ വാഹനം ഓടിക്കാന്‍ പോലും യോഗ്യമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചിയിലെ റോഡിന്റെ മോശം അവസ്ഥയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസെടുത്തത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്ത് പരിഗണിച്ചാണ് കോടതി കേസെടുത്തത്. 

കോടതി സര്‍ക്കാരിനും കൊച്ചി കോര്‍പ്പറേഷനും നോട്ടീസ് അയച്ചു. കൊച്ചിയിലെ പ്രധാനപ്പെട്ട ആറു റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കലൂര്‍-കടവന്ത്ര റോഡ്, വെറ്റില-കുണ്ടന്നൂര്‍ റോഡ്, തമ്മനം- പുല്ലേപ്പടി റോഡ്, തേവര റോഡ്, ചളിക്കവട്ടം റോഡ്, പൊന്നുരുന്നി പാലം റോഡ് എന്നിവയാണ് കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 

ഈ റോഡുകള്‍ വാഹനം ഓടിക്കാന്‍ പോലും യോഗ്യമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. റോഡുകള്‍ തകര്‍ന്നതുമൂലം ഈ റോഡുകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതായും കോടതി നിരീക്ഷിച്ചു. ആദ്യം പൊതുമരാമത്ത് വകുപ്പിനെ മാത്രമായിരുന്നു കോടതി എതിര്‍കക്ഷിയാക്കിയിരുന്നത്. പിന്നീട് കൊച്ചി കോര്‍പ്പറേഷനെ കൂടി കോടതി എതിര്‍കക്ഷിയാക്കി.

റോഡുകളുടെ ശോച്യാവസ്ഥയില്‍ പിഡബ്ലിയുഡി വകുപ്പും സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഓണാവധിക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയപ്പോള്‍, ഉടന്‍ പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍; ഞെട്ടല്‍, അന്വേഷണം

കത്തുന്ന വെയിൽ.., സൂര്യഘാതത്തെ മാത്രം ഭയന്നാൽ പോരാ!

'ഞാൻ ഇതിനോടകം തന്നെ ഈ ലോകം വിട്ടുപോയി, എനിക്ക് മരണത്തെ പേടിയില്ല'; ചർച്ചയായി ദിൽജിത് ദോസാഞ്ജിന്റെ വാക്കുകൾ

വിയർപ്പ് നാറ്റം ഇനി പ്രശ്നമല്ല; വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ വഴികൾ

SCROLL FOR NEXT