Kerala

കൊച്ചിയില്‍ കഞ്ചാവ് കേസിലെ പ്രതിക്ക് കോവിഡ്; കുടുംബ്ത്തില്‍ അഞ്ച് പേര്‍ക്ക് രോഗം

പ്രതിയുടെ കുടുംബത്തിലെ അഞ്ച് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഏലൂരില്‍ കഞ്ചാവ് കേസിലെ പ്രതിക്ക് കോവിഡ് സ്ഥീരീകരിച്ചു. പ്രതിയുടെ കുടുംബത്തിലെ അഞ്ച് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് പ്രതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ പൊലീസുകാര്‍ ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. 

ആലുവയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവ എരുമത്തല സെന്റ് മേരീസ് പ്രൊവിന്‍സസിലെ കന്യാസ്ത്രീകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊച്ചി പഴങ്ങനാട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച വൈപ്പിന്‍ സ്വദേശി സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കപട്ടികയില്‍ ഇടംപിടിച്ച കന്യാസ്ത്രീകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ആശങ്ക വര്‍ധിപ്പിച്ച് ജില്ലയിലെ കൂടുതല്‍ മേഖലകളിലേയ്ക്ക് കോവിഡ് വ്യാപിക്കുന്നു. ചെല്ലാനത്തിനും ആലുവയ്ക്കും സമീപമുള്ള പ്രദേശങ്ങളില്‍  കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അപകടകരമായ മുന്നറിയിപ്പെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഈ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എറണാകുളം ജില്ലയില്‍ കോവിഡ് ആശങ്ക വര്‍ദ്ധിപ്പിയ്ക്കുന്നതാണ് പുറത്ത് വരുന്ന പുതിയ കണക്കുകള്‍. ചെല്ലാനത്തും ആലുവയിലും സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല. ഇതോടൊപ്പം സമീപ പ്രദേശങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

കനത്ത മഴ: ഇന്ത്യാ സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ'മാറ്റി; രാംലീല മൈതാനത്ത് എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് രാഹുൽ ഗാന്ധി

ഗ്ലെന്‍ ഫിലിപ്‌സിന് സെഞ്ച്വറി, ബ്രേസ്‌വെലിന് ഫിഫ്ഫ്റ്റി; 260 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യമുയര്‍ത്തി കിവീസ്

വലിയ കിഴങ്ങിന് 'എൻപികെ' പ്രയോഗം; കപ്പ നട്ട് 6 മാസത്തില്‍ വിളവെടുക്കാം