പ്രതീകാത്മക ചിത്രം 
Kerala

കൊച്ചിയില്‍ ഡോക്ടറുടെ മരണം കൊലപാതകം; മകന്‍ അറസ്റ്റില്‍

മകനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിച്ച വീട്ടമ്മയുടെ മരണം കൊലപാതകമെന്ന്  പൊലീസ്. മകന്‍ അറസ്റ്റില്‍. ഓടംപള്ളി ലെയ്‌നില്‍ അരക്കനാട് എസ്ആര്‍ അപ്പാര്‍ട്ട് മെന്റില്‍ താമസിച്ചിരുന്ന മട്ടമ്മല്‍ ഡോക്ടര്‍ മരിയ ഗ്രേസിയുടെ മരണവുമായി ബന്ധപ്പെട്ട് മകന്‍ ജോസ് പ്രദീപാണ് കസ്റ്റഡിയില്‍ ആയത്.

കഴിഞ്ഞ അഞ്ചാം തിയ്യതിയാണ് ഡോക്ടറെ മരിച്ച നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ മകന്‍ എത്തിച്ചത്. തോപ്പുംപടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍കൊളേജിലേക്ക് അയച്ചിരുന്നു. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചന അനുസരിച്ചാണ് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിയത്. മകനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

സ്വത്തുസംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. ഡോ. മരിയ ഗ്രേസിയുടെ വാരിയെല്ലുകളില്‍ മുറിവുണ്ടായാതാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT