Kerala

കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചത് സീരിയല്‍ നടിയും സംഘവും

ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെ വൈറ്റില ജംങ്ഷനില്‍ നാട്ടുകാരും പൊലീസ് ട്രാഫിക് വാര്‍ഡനും നോക്കിനില്‍ക്കെയായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പട്ടാപ്പകല്‍ നഗര മധ്യത്തില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദിച്ചത് സീരിയല്‍ നടിയും സംഘവും. ഇന്നലെയാണ് കുമ്പളം സ്വദേശിയായ ഡ്രൈവര്‍
ഷഫീക്കിനെ മൂന്ന് യുവതികള്‍ ചേര്‍ന്ന് മര്‍ദിച്ചത്. കരിങ്കല്ല് കൊണ്ട് തലയ്ക്കടിയേറ്റ ഷഫീക്ക് ഇപ്പോള്‍ ആശുപത്രിയിലാണ്. സീരിയല്‍ നടിയായ എയ്ഞ്ചല്‍ ബേബി, ബന്ധുവായ ക്ലാര,സുഹൃത്ത് ഷീജ എം.അഫ്‌സല്‍ എന്നിവരാണ് ഷഫീക്കിനെ മര്‍ദിച്ചത്. എയ്ഞ്ചല്‍ ബേബിയും ക്ലാരയും കണ്ണൂര്‍ സ്വദേശിനികളാണ്. ഷീജ പത്തനംതിട്ട സ്വദേശിയും.

ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെ വൈറ്റില ജംങ്ഷനില്‍ നാട്ടുകാരും പൊലീസ് ട്രാഫിക് വാര്‍ഡനും നോക്കിനില്‍ക്കെയായിരുന്നു സംഭവം.  നാട്ടുകാര്‍ തടഞ്ഞുവെയ്ച്ച ഇവരെ പിന്നീട് മരട് വനിതാ പൊലീസ് എത്തി അറസ്റ്റ് ചെയ്തു.

അക്കൗണ്ടന്റായ തോപ്പുംപടി സ്വദേശി ഷിനോജ് എറണാകുളം ഷേണായീസില്‍ എത്തിയശേഷം തൃപ്പൂണിത്തുറയിലെ ഓഫീസിലേക്കു പോകാന്‍ യൂബറിന്റെ ഷെയര്‍ ടാക്‌സി (പൂള്‍ ബുക്ക്) വിളിച്ചു.വൈറ്റിലയില്‍ എത്തിയപ്പോള്‍ ടാക്‌സി ബുക്ക് ചെയ്ത് അവിടെ കാത്തിരുന്ന മൂന്നു സ്ത്രീകളും കാറില്‍ കയറാനെത്തി. തങ്ങള്‍ വിളിച്ച ടാക്‌സിയില്‍ മറ്റൊരാള്‍ കയറുന്നത് അനുവദിക്കില്ലെന്നും അതിനാല്‍ യാത്രക്കാരനെ ഇറക്കിവിടണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു. ആദ്യം ബുക്ക് ചെയ്ത് കാറില്‍ കയറിയ ഷിനോജിനെ ഇറക്കിവിടില്ലെന്നു െ്രെഡവര്‍ മറുപടി നല്‍കി. പിന്നിലെ സീറ്റില്‍ നിന്നു മുന്‍സീറ്റിലേക്കു മാറാന്‍ ഷിനോജ് തയാറായിട്ടും തങ്ങള്‍ക്കു മാത്രമായി യാത്ര ചെയ്യണമെന്ന വാദത്തില്‍ യുവതികള്‍ ഉറച്ചുനിന്നു.

തര്‍ക്കം കണ്ട് ട്രാഫിക് വാര്‍ഡനും നാട്ടുകാരും ചുറ്റും കൂടി. കലിപൂണ്ട യുവതികള്‍ കാറിന്റെ ഡോര്‍ വലിച്ചടച്ച് അസഭ്യം പറഞ്ഞതു ചോദ്യംചെയ്ത ഷഫീക്കിന്റെ വസ്ത്രം വലിച്ചുകീറി. നിലത്തിട്ട് ചവിട്ടുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. െ്രെഡവറുടെ അടിവസ്ത്രംവരെ വലിച്ചുകീറിയ യുവതികള്‍ ലഹരിക്ക് അടിമപ്പെട്ടതു പോലുള്ള പരാക്രമങ്ങളാണു കാണിച്ചുകൂട്ടിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതുകണ്ട് ക്ഷമ നശിച്ച നാട്ടുകാര്‍ മൂവരെയും തടഞ്ഞുവച്ചു പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ