Kerala

കൊഞ്ച് ബിരിയാണിയിൽ നിന്ന് അലർജി; കൊല്ലത്ത് അധ്യാപിക മരിച്ചു 

ആഹാരം കഴിച്ചതിന് ശേഷം ശ്വാസതടസം നേരിടുകയും ശരീരം മുഴുവൻ ചൊറിഞ്ഞ് തടിക്കാൻ തുടങ്ങുകയുമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊഞ്ച് ബിരിയാണി കഴിച്ച്​ അലർജി ബാധിച്ച് കൊല്ലത്ത് അധ്യാപിക മരിച്ചു. മയ്യനാട്​ ഹയർസെക്കണ്ടറി സ്​കൂളിലെ അധ്യാപിക ബിന്ദു (46) ആണ് മരിച്ചത്. യു.പി വിഭാഗം മലയാളം അധ്യാപികയായ ബിന്ദു പരവൂർ സ്വദേശിനിയാണ്. 

സ്കൂളിലെ സഹപ്രവർത്തക കൊണ്ടുവന്ന കൊഞ്ചു ബിരായാണിയാണ് ബിന്ദു കഴിച്ചത്. കൊഞ്ച് അലർജി ഉണ്ടാക്കുമോ എന്ന പേടി കാരണം കൊഞ്ച് ഒഴിവാക്കി ബിരിയാണി മാത്രം കഴിക്കുകയായിരുന്നു. എന്നാൽ ആഹാരം കഴിച്ചതിന് ശേഷം ബിന്ദുവന് ശ്വാസതടസം നേരിടുകയും ശരീരം മുഴുവൻ ചൊറിഞ്ഞ് തടിക്കാൻ തുടങ്ങുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് അധ്യാപകർ ചേർന്ന് ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. 

ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിന്ദു അപകടനില തരണം ചെയ്യാഞ്ഞതിനെതുടർന്ന് തീവ്രപരിചരണവിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു. എന്നാൽ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. ബിന്ദുവിന്റെ മൃതദേഹം മയ്യനാട്​ ഹയർസെക്കണ്ടറി സ്​കൂളിൽ വച്ചു. ബിനോയ്​ ബാലകൃഷ്​ണൻ ആണ്​ ഭർത്താവ്​. ഹയർസെക്കണ്ടി വിദ്യാർഥിനി ബിന്ദ്യ ഏകമകളാണ്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ ഹൈക്കോടതി അനുമതി

13 ഓവറില്‍ 123 റണ്‍സ്; അതിവേഗം ജയിച്ച് സഞ്ജുവും സംഘവും!

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

'താലി മാല എങ്ങനെ ഷോ ഓഫാകും?'; ആ നടന്മാര്‍ക്കൊപ്പം ചേര്‍ത്തുള്ള ഗോസിപ്പുകള്‍ വേദനിപ്പിച്ചു: കീര്‍ത്തി സുരേഷ്

അമരപ്പയർ നടാൻ സമയമായി; പ്രോട്ടീൻ സമ്പന്നം, രുചിയിലും മുന്നില്‍