

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ കേരളത്തിനു അനായാസ വിജയം. കേരളം 5 വിക്കറ്റിന് ത്രിപുരയെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ത്രിപുര നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തു. കേരളം വെറും 13 ഓവറില്‍ 5 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 123 റണ്‍സ് അടിച്ചെടുത്താണ് വിജയ വഴിയില്‍ തിരിച്ചെത്തിയത്.
29 പന്തില്‍ 5 സിക്‌സുകള്‍ സഹിതം 51 റണ്‍സുമായി പുറത്താകാതെ നിന്ന സല്‍മാന്‍ നിസാറിന്റെ കിടിലന്‍ ബാറ്റിങാണ് കേരളത്തിന്റെ അനായാസ ജയത്തിന്റെ നട്ടെല്ല്. 22 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം 38 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലും കേരളത്തിനായി നിര്‍ണായക സംഭാവന നല്‍കി. ഗോവിന്ദ് പൈ 10 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 17 റണ്‍സ് വാരി.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഏഴാം സ്ഥാനത്താണ് ബാറ്റിങിനെത്തിയത്. ടീം ജയിക്കുമ്പോള്‍ സല്‍മാന്‍ നിസാറിനൊപ്പം 2 റണ്ണുമായി സഞ്ജു ക്രീസില്‍ തുടര്‍ന്നു.
നേരത്തെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് കേരള ബൗളര്‍മാര്‍ ത്രിപുരയെ വരിഞ്ഞു. 41 റണ്‍സെടുത്ത ശ്രീദം പോളാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മണിശങ്കര്‍ മുരസിങ് 31 റണ്‍സും ദന്‍വീര്‍ സിങ് 20 റണ്‍സും നേടി.
കേരളത്തിനായി കെഎം ആസിഫ്, കാര്‍ത്തിക് ബി നായര്‍, ഷറഫുദ്ദീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. നിധീഷ്, അബ്ദുല്‍ ബാസിത് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates