Kerala

കൊറോണ : പിവിഎസില്‍ ഐസൊലേഷന്‍ വാര്‍ഡ് ഒരുങ്ങുന്നു ; ആശുപത്രി ശുചീകരിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ( വീഡിയോ)

എട്ടുമാസക്കാലമായി പൂട്ടിക്കിടക്കുന്ന പിവിഎസ് ആശുപത്രി കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോവിഡ് രോഗബാധിതരെ പാര്‍പ്പിക്കാനായി സര്‍ക്കാര്‍ ഏറ്റെടുത്ത കൊച്ചിയിലെ പിവിഎസ് ആശുപത്രിയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. ദീര്‍ഘകാലമായി അടഞ്ഞുകിടന്ന ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്ലീനിങ് നടത്തിയത്. ശുചീകരണത്തിനായി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. 

എട്ടുമാസക്കാലമായി പൂട്ടിക്കിടക്കുന്ന പിവിഎസ് ആശുപത്രി കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തത്. കോവിഡ് ബാധിതരെ പാര്‍പ്പിക്കാനുള്ള ഐസോലേഷന്‍ വാര്‍ഡുകള്‍ അടക്കം സജ്ജീകരിക്കുക ലക്ഷ്യമിട്ടാണ് ആശുപത്രി ജില്ലാഭരണകൂടം ഏറ്റെടുത്തത്. 

200 ഓളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സുചീകരണ യജ്ഞത്തില്‍ പങ്കെടുത്തത്. 14 നിലകളുള്ള ആശുപത്രി ഏതാനും മണിക്കൂറുകള്‍ കൊണ്ട് ശുചീകരണം  പൂര്‍ത്തിയാക്കിയതായി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം സോളമന്‍ സിജു പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT