Kerala

കൊറോണ; ആറ്റുകാൽ പൊങ്കാലയിൽ ആശങ്ക വേണ്ട; ആൾക്കൂട്ടങ്ങൾ ഒഴിവാക്കേണ്ട സാഹചര്യമില്ല; ആരോ​ഗ്യ മന്ത്രി

കൊറോണ; ആറ്റുകാൽ പൊങ്കാലയിൽ ആശങ്ക വേണ്ട; ആൾക്കൂട്ടങ്ങൾ ഒഴിവാക്കേണ്ട സാഹചര്യമില്ല; ആരോ​ഗ്യ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ ഉത്സവങ്ങൾ മാറ്റി വയ്ക്കേണ്ട സാഹചര്യമില്ലെന്നും  ആശങ്കപ്പെടേണ്ടതില്ലെന്നും ആരോ​ഗ്യ മന്ത്രി കെകെ ശൈലജ. ആറ്റുകാൽ പൊങ്കാലയടക്കം കേരളത്തിൽ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കേണ്ടതില്ല. ഒഴിവാക്കുകയാണെങ്കിൽ അത് പരിഭ്രാന്തിക്കിടയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. രോ​ഗ ലക്ഷണമുള്ളവർ ഉത്സവങ്ങളിൽ നിന്നടക്കം മാറി നിൽക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

അതിനിടെ സംസ്ഥാനത്ത് 31 പേർക്കു കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ പേരിലേക്ക് വൈറസ് പടരുന്നതായി സംശയമുണ്ട്. പ്രാഥമിക പരിശോധനയിൽ 23 പേർക്കു കൂടി വൈറസ് ബാധയുള്ളതായാണ് സംശയിക്കുന്നത്. വിശദ പരിശോധനയ്ക്കായി ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

കോഴിക്കോട് ഭൂചലനം: അസാധാരണമായ ശബ്ദം ഉണ്ടായതായി പ്രദേശവാസികള്‍

SCROLL FOR NEXT