Kerala

കൊറോണ: സമകാലിക മലയാളം വാരിക സാമൂഹ്യസേവന പുരസ്‌കാരദാനച്ചടങ്ങ് മാറ്റിവച്ചു

പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് പത്രാധിപസമിതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ സമകാലിക മലയാളം വാരികയുടെ 2019ലെ സാമൂഹ്യസേവന പുരസ്‌കാരദാനച്ചടങ്ങ് മാറ്റിവച്ചു.  പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് പത്രാധിപസമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സംസ്ഥാനത്ത് 14പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതലിന്റെയും ജാഗ്രതയുടെയും ഭാഗമായി പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഇത് കണക്കിലെടുത്താണ് മാര്‍ച്ച് 14ന് കാസര്‍കോട് വെച്ച് നടത്താനിരുന്ന സാമൂഹ്യസേവന പുരസ്‌കാര വിതരണ ചടങ്ങ് മാറ്റിവെച്ചത്.

ജനകീയ ഡോക്ടറായ ഡോ. വൈ എസ് മോഹന്‍കുമാറിനാണ് ഇത്തവണത്തെ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

കുളുവില്‍ സഞ്ചാരികളായി വേഷംമാറി കേരള പൊലീസ്; രണ്ടു വര്‍ഷം ഒളിവിലായിരുന്ന മലയാളി ലഹരിക്കടത്തുകാരന്‍ പിടിയില്‍

6 കൊല്ലം, 10 തുടര്‍ ജയങ്ങള്‍! 'ടീം ഇന്ത്യ'യുടെ റെക്കോര്‍ഡ് കുതിപ്പിന് വിരാമം

വനപാലകരുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് 'പടയപ്പ'; ഒരുകിലോമീറ്ററോളം പിന്നോട്ടോടിച്ചു

'അണ്ണാ... വൈറല്‍ ആക്കരുത്... സോറി, സോറി, സോറി'; മോഷ്ടിച്ച ഏണി തിരികെവച്ച് കള്ളൻമാരുടെ അപേക്ഷ!