Kerala

കൊറോണയെന്ന് സംശയം; ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

ഗള്‍ഫില്‍ നിന്നു കഴിഞ്ഞ ദിവസം നാട്ടിലെത്തിയ രോഗിക്ക് ചുമ, പനി, ശ്വാസംമുട്ട്, മൂക്കൊലിപ്പ് ലക്ഷണങ്ങള്‍ കണ്ട സാഹചര്യത്തിലാണ് ആശുപത്രിയിലെത്തിച്ചത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കൊറോണ വൈറസ് ബാധ സംശയിക്കുന്നയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ സാംപിളുകള്‍ ശേഖരിച്ച് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു. ഫലം ഇന്നു ലഭിച്ചേക്കും. 

ഗള്‍ഫില്‍ നിന്നു കഴിഞ്ഞ ദിവസം നാട്ടിലെത്തിയ രോഗിക്ക് ചുമ, പനി, ശ്വാസംമുട്ട്, മൂക്കൊലിപ്പ് ലക്ഷണങ്ങള്‍ കണ്ട സാഹചര്യത്തിലാണ് ആശുപത്രിയിലെത്തിച്ചത്.

അതേസമയം, ഇറ്റലിയില്‍ നിന്നെത്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് വീണ്ടും ഒരാളെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറ്റലിയില്‍ നിന്നെത്തിയതാണ് ഇദ്ദേഹവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു, വിഡിയോ

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

SCROLL FOR NEXT