പ്രതീകാത്മക ചിത്രം 
Kerala

കൊല്ലത്ത് പഴക്കട ഉടമയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; ഭാര്യാപിതാവ് അറസ്റ്റിൽ, അന്വേഷണം

രണ്ടുകണ്ണിനും  പരിക്കേറ്റതിനെ തുടർന്നു പഴക്കട ഉടമയെ തിരുവനന്തപുരത്തെ സ്വകാര്യ കണ്ണാശുപത്രിയിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അഞ്ചലിൽ പഴക്കട ഉടമയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭാര്യാപിതാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ സ്വദേശി ഷാജഹാനാണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്. കേസിൽ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. രണ്ടുകണ്ണിനും  പരിക്കേറ്റതിനെ തുടർന്നു പഴക്കട ഉടമയെ തിരുവനന്തപുരത്തെ സ്വകാര്യ കണ്ണാശുപത്രിയിലേക്ക് മാറ്റി.

ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം. അഞ്ചൽ മുക്കട ജംഗ്ഷനിൽ അഫ്സൽ  ഫ്രൂട്ട്സ് കട നടത്തുന്ന ഉസ്മാനാണ് ആസിഡാക്രമണത്തിന് ഇരയായത്. കടയിൽ കച്ചവടം നടത്തുന്നതിനിടെ ബൈക്കിലെത്തിയ കുളത്തുപ്പുഴ സ്വദേശികളായ മൂന്നു പേരാണ് ആസിഡ് ഒഴിച്ചത്.  

ഷാജഹാന് പുറമെ ഉസ്മാന്റെ തന്നെ ബന്ധുക്കളായ‌  നാസ്സർ, നിസ്സാർ എന്നിവരുമാണ് പ്രതിസ്ഥാനത്തുള്ളത്. ഇവ‍ര്‍ക്കെതിരെ ഉസ്മാൻ മൊഴി നൽകിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT