Kerala

കൊല്ലത്ത് വൻ മോഷണം; വീട് കുത്തിത്തുറന്ന് 45 പവൻ സ്വര്‍ണവും പണവും കവര്‍ന്നു

കരുനാഗപ്പള്ളി പുത്തൻതെരുവില്‍ വൻ മോഷണം. വീട് കുത്തിത്തുറന്ന് 45 പവൻ സ്വര്‍ണവും പണവും കവര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കരുനാഗപ്പള്ളി പുത്തൻതെരുവില്‍ വൻ മോഷണം. വീട് കുത്തിത്തുറന്ന് 45 പവൻ സ്വര്‍ണവും പണവും കവര്‍ന്നു. കരുനാഗപ്പള്ളി പുത്തൻതെരുവിലുള്ള റഷീദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

മുൻ വാതില്‍ കമ്പിപ്പാര കൊണ്ട് തകര്‍ത്താണ് കള്ളന്‍മാര്‍ അകത്തു കടന്നത്. അലമാരയിലും മേശയിലുമായി സൂക്ഷിച്ച 45 പവൻ സ്വര്‍ണവും 70,000 രൂപയും നഷ്ടമായി. മോഷണ സമയത്ത് ആരും വീട്ടിലുണ്ടായിരുന്നില്ല.

പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട്ടില്‍ മോഷണ ശ്രമം നടന്നതായും കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT